Follow Us On

18

September

2025

Thursday

മുന്‍ സഹപ്രവര്‍ത്തകരെ മറക്കാതെ പാപ്പ; ബിഷപ്പുമാര്‍ക്കുള്ള ഡിക്കാസ്റ്ററിയില്‍ അപ്രതീക്ഷിത സന്ദര്‍ശനം

മുന്‍ സഹപ്രവര്‍ത്തകരെ മറക്കാതെ പാപ്പ; ബിഷപ്പുമാര്‍ക്കുള്ള ഡിക്കാസ്റ്ററിയില്‍ അപ്രതീക്ഷിത സന്ദര്‍ശനം

വത്തിക്കാന്‍ സിറ്റി:  ബിഷപ്പുമാര്‍ക്കുള്ള ഡിക്കാസ്റ്ററി സന്ദര്‍ശിച്ച ലിയോ 14 ാമന്‍ പാപ്പ  ഡിക്കാസ്റ്ററി അംഗങ്ങളോടൊപ്പം വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ഈ ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റായി  ശുശ്രൂഷ ചെയ്തുവരവേയാണ് മെയ് 8-ന് മാര്‍പ്പാപ്പയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. ലത്തീന്‍  ബിഷപ്പുമാരുടെ ചുമതലനിര്‍വഹണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏകോപിപ്പിക്കുന്ന സഹായിക്കുന്ന പ്രധാന വത്തിക്കാന്‍ കാര്യാലയമാണിത്.
പിയാസ പിയോ പന്ത്രണ്ടാമനിലെ ഡിക്കാസ്റ്ററിയുടെ ഓഫീസിലെത്തിയ പാപ്പ തന്റെ മുന്‍സഹപ്രവര്‍ത്തകരായ സ്ഥാപനത്തിലെ ഉദ്യോഗസ്ഥരും, ബിഷപ്പുമാരുമായും കൂടിക്കാഴ്ച നടത്തി.  സന്ദര്‍ശനം കഴിഞ്ഞ്   പുറത്തേക്ക് വന്ന പാപ്പയെ  ‘വിവ ഇല്‍ പപ്പാ!’ എന്ന് ആര്‍ത്തുവിളിച്ചുകൊണ്ടാണ് പാപ്പയെ കാത്തുന്ന നിന്ന ജനങ്ങള്‍ സ്വീകരിച്ചത്.

ലിയോ 14 ാമന്‍ പാപ്പയുടെ അപ്രതീക്ഷിത യാത്രകള്‍
മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടശേഷമുള്ള  ലിയോ 14 ാമന്‍ പാപ്പയുടെ മൂന്നാമത്തെ അപ്രതീക്ഷിത യാത്ര ആയിരുന്നു ഇത്. മെയ് 10-ന്, റോമിന് തെക്ക്, ഗെനാസാനോയിലെ ഔര്‍ ലേഡി ഓഫ് ഗുഡ് കൗണ്‍സല്‍ ദൈവാലയത്തില്‍ അദ്ദേഹം സന്ദര്‍ശനം നടത്തിയിരുന്നു. അതിന് പ് മുമ്പ്, അഗസ്റ്റീനിയന്‍ ഭവനത്തിലേക്ക് മുന്നറിയിപ്പില്ലാതെ എത്തിയ അദ്ദേഹം, അഗസ്റ്റീനിയന്‍ സഹോദരന്മാരോടൊപ്പം ഭക്ഷണം കഴിക്കുകയും, വൈദികരോട് സംവദിക്കുകയും ചെയ്തു. പാപ്പയുടെ ഈ അപ്രതീക്ഷിത യാത്രകള്‍ വിശ്വാസികളുമായി നേരിട്ട് ബന്ധം പുലര്‍ത്താനും, സഭാ ശുശ്രൂഷകര്‍ക്കിടയില്‍ ആത്മബന്ധം പുലര്‍ത്താനും സഹായിക്കുന്നുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?