വത്തിക്കാന്‍: ഗാസയിലെ ഏറ്റുമുട്ടലിന് കാരണമായ ശത്രുതയ്ക്ക് വില നല്‍കേണ്ടി വരുന്നത് കുട്ടികളും, പ്രായമായവരും, രോഗികളുമടങ്ങുന്ന നിരപരാധികാളാണെന്ന് ലോകത്തെ ഓര്‍മിപ്പിച്ച് ലിയോ 14 ാമന്‍ മാര്‍പാപ്പ. ഗാസയിലെ സംഘര്‍ഷത്തിന് കാരണമായ ശത്രുത അവസാനിപ്പിക്കണമെന്നും സന്നദ്ധസഹായം ലഭ്യമാക്കണമെന്നും സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നടത്തിയ ആദ്യ പൊതുദര്‍ശനപരിപാടിയില്‍ പാപ്പ പറഞ്ഞു. ഗാസയിലെ സ്ഥിതിവിശേഷം വേദനാജനകവും ആശങ്കാജനകവുമായി തുടരുകയാണെന്ന് പാപ്പ കൂട്ടിച്ചേര്‍ത്തു.
ഗാസ പൂര്‍ണമായ തകര്‍ച്ചയുടെ വക്കിലാണെന്ന് അന്താരാഷ്ട്ര സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നു. സ്ഥിതിഗതികള്‍ മെച്ചപ്പെട്ടില്ലെങ്കില്‍ ഗാസ കഠിനമായ ക്ഷാമത്തിലേക്ക് കൂപ്പുകുത്തുമെന്ന് ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട സംഘടനയായ ഐപിസി മുന്നറിയിപ്പ് നല്‍കി. അതേസമയം മെയ് 20-ന് നടന്ന ഇസ്രായേലി വ്യോമാക്രമണങ്ങളില്‍ കുട്ടികളുള്‍പ്പെടെ നിരവധി പാലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു.
ജനങ്ങള്‍ക്കുള്ള ആവശ്യവസ്തുക്കള്‍ സഹായമായി എത്തിക്കുന്ന ട്രക്കുകള്‍ക്ക് ഇസ്രായേല്‍ നിയന്ത്രണവിധേയമായി ഗാസയിലേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. ഗാസയിലെ സൈനിക നടപടിള്‍ അവസാനിപ്പിക്കുവാനും നിയന്ത്രണങ്ങള്‍ കൂടുതല്‍ ലഘൂകരിക്കുവാനും ഇസ്രായേലിനോട് അന്താരാഷ്ട്ര സന്നദ്ധ സംഘടനകള്‍ ആവശ്യപ്പെട്ടു. ഗാസയില്‍ ഭവനങ്ങള്‍ക്ക് സംഭവിച്ചിരിക്കുന്ന സമാനതകളില്ലാത്ത നാശഷ്ടങ്ങളില്‍ ഐക്യരാഷ്ട്രസഭയും ആശങ്ക പ്രകടിപ്പിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *