ഫ്രാൻസിസ്കൻ സിസ്റ്റേഴ്‌സ് ഓഫ് ദി പുവറിന്റെ മുൻ സുപ്പീരിയർ ജനറൽ സിസ്റ്റർ ടിസിയാന മെർലെറ്റിയെ, സമർപ്പിത ജീവിത സ്ഥാപനങ്ങളുടെയും അപ്പോസ്തോലിക് ജീവിത സമൂഹങ്ങളുടെയും ഡിക്കാസ്റ്ററിയുടെ സെക്രട്ടറിയായി ലിയോ പതിനാലാമൻ പാപ്പ നിയമിച്ചു.
സമഗ്ര മനുഷ്യ വികസനം പ്രോത്സാഹിപ്പിക്കുന്ന ഡിക്കാസ്റ്ററിയിൽ സെക്രട്ടറി സ്ഥാനം വഹിക്കുന്ന മൂന്നാമത്തെ വനിതയാണ് സിസ്റ്റർ ടിസിയാന.
ഇവർക്ക് മുമ്പ് സിസ്റ്റർ അലസാന്ദ്ര സ്മെറില്ലിയും, മെർലെറ്റിയുടെ മുൻഗാമിയായ സിസ്റ്റർ സിമോണ ബ്രാംബില്ലയും ഈ പദവിയിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
നിലവിൽ ഡിക്കാസ്റ്ററിയെ നയിക്കുന്ന സിസ്റ്റർ സിമോണ ബ്രാംബില്ലയുടെ കീഴിൽ സിസ്റ്റർ ടിസിയാന സേവനമനുഷ്ഠിക്കും. സമർപ്പിത ജീവിതത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രോ-പ്രിഫെക്റ്റ് കർദ്ദിനാൾ ഏഞ്ചൽ ഫെർണാണ്ടസ് ആർട്ടിമെ ആണ്.
സിസ്റ്റർ ടിസിയാന മെർലെട്ടി 1959 സെപ്റ്റംബർ 30 ന് മധ്യ ഇറ്റലിയിലെ പിനെറ്റോയിൽ ജനിച്ചു. 1986-ൽ, ഫ്രാൻസിസ്കൻ സിസ്റ്റേഴ്‌സ് ഓഫ് ദി പുവർ ഇൻസ്റ്റിറ്റ്യൂട്ടിൽ തന്റെ ആദ്യത്തെ മതപഠനം നടത്തി. 1984-ൽ നിയമത്തിൽ ബിരുദവും, 1992-ൽ റോമിലെ പൊന്തിഫിക്കൽ ലാറ്ററൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് കാനോൻ നിയമത്തിൽ ഡോക്ടറേറ്റ് ബിരുദവും നേടി.
2004 മുതൽ 2013 വരെ, ഫ്രാൻസിസ്കൻ സിസ്റ്റേഴ്‌സ് ഓഫ് ദി പുവറിന്റെ സുപ്പീരിയർ ജനറലായി സേവനമനുഷ്ഠിച്ചു. നിലവിൽ, സിസ്റ്റർ ടിസിയാന റോമിലെ പൊന്തിഫിക്കൽ അന്റോണിയാനം യൂണിവേഴ്‌സിറ്റിയിലെ കാനോൻ നിയമ ഫാക്കൽറ്റി പ്രൊഫസറായും, ഇന്റർനാഷണൽ യൂണിയൻ ഓഫ് സുപ്പീരിയേഴ്‌സ് ജനറലിൽ കാനോൻ അഭിഭാഷകയായും പ്രവർത്തിക്കുന്നു.
വത്തിക്കാനിലെ സ്ത്രീ പ്രാധിനിധ്യം
പോപ്പ് ഫ്രാൻസിസ് അവതരിപ്പിച്ച അപ്പസ്തോലിക ഭരണഘടന Praedicate Evangelium പ്രകാരം, സ്ത്രീകൾ ഉൾപ്പെടെയുള്ള സാധാരണക്കാർക്ക് ഡിക്കാസ്റ്ററികളെ നയിക്കാനും പ്രിഫെക്റ്റുകളാകാനും കഴിയും. മുമ്പ് ഈ പദവി കർദ്ദിനാൾമാർക്കും ആർച്ച് ബിഷപ്പുമാർക്കും മാത്രമായി നീക്കിവച്ചിരുന്നതാണ്.
ഫ്രാൻസിസ് മാർപ്പാപ്പയുടെ സമയത്ത്, പരിശുദ്ധ സിംഹാസനത്തിലും വത്തിക്കാൻ സിറ്റി സ്റ്റേറ്റിലും ജോലി ചെയ്യുന്ന സ്ത്രീകളുടെ ശതമാനം ഏകദേശം 19.2% ൽ നിന്ന് 23.4% ആയി ഉയർന്നു.സഭയിൽ സ്ത്രീകൾക്കു കൂടുതൽ പ്രാധിനിധ്യം ലഭിക്കുന്നതിന്റെ ശുഭ സൂചനയായി ഈ നിയമനത്തെ കാണാനാകും.
Leave a Comment
Your email address will not be published. Required fields are marked with *