Follow Us On

01

June

2025

Sunday

പാപ്പയ്‌ക്കൊപ്പം പാടാം! പുതിയ സംരംഭവുമായി വത്തിക്കാന്‍

പാപ്പയ്‌ക്കൊപ്പം പാടാം! പുതിയ സംരംഭവുമായി വത്തിക്കാന്‍

വത്തക്കാന്‍ സിറ്റി: വത്തിക്കാനിലെ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സേക്രഡ് മ്യൂസിക് ആരംഭിച്ച ‘നമുക്ക് പാപ്പായ്‌ക്കൊപ്പം പാടാം’ എന്ന പുതിയ സംരംഭം വിശ്വാസികളെ ഗ്രിഗോറിയന്‍ കീര്‍ത്തനങ്ങള്‍ പഠിപ്പിച്ച് ലിയോ പതിനാലാന്‍ മാര്‍പാപ്പയോടൊപ്പം പാടി പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ ക്ഷണിക്കുന്നു.  മാര്‍പാപ്പ തന്റെ തിരഞ്ഞെടുപ്പിന് ശേഷം നിരവധി തവണ ഗാനങ്ങള്‍ ആലപിച്ചു പ്രാര്‍ത്ഥന നടത്തിയിട്ടുണ്ട്. ഈ പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്ന് വിശ്വാസികള്‍ക്കും അദ്ദേഹത്തോടൊപ്പം പാടാന്‍ അവസരം നല്‍കുകയാണ് വത്തിക്കാന്‍.

ഡൊമിനിക്കന്‍ വൈദികനായ ഫാ.റോബര്‍ട്ട് മെഹ്ല്‍ഹാര്‍ട്ട് നയിക്കുന്ന ഈ പദ്ധതി ദൈവാലയ സംഗീതത്തിന്റെ സമ്പന്നമായ പൈതൃകം എല്ലാവര്‍ക്കും പ്രാപ്യമാക്കുന്നതിനൊപ്പം, വരാനിരിക്കുന്ന ആരാധനാക്രമങ്ങളില്‍ പാപ്പയ്‌ക്കൊപ്പം പാടാന്‍ വിശ്വാസികളെ സഹായിക്കാനുമാണ് ലക്ഷ്യമിടുന്നത്.
‘ലിയോ പാപ്പയ്ക്ക് മനോഹരമായ ശബ്ദമുണ്ട്,’ ഫാ. റോബര്‍ട്ട് പറഞ്ഞു. ‘അദ്ദേഹം ഒരു പരിചയസമ്പന്നനായ ഗായകനാണ്. അദ്ദേഹം തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ഒരു സന്യാസ സമൂഹത്തിലാണ് ചെലവഴിച്ചത്, അവിടെ സംഗീതം ഒരു ദൈനംദിന കാര്യമായിരുന്നു.’ വത്തിക്കാന്റെ ആശയവിനിമയ വകുപ്പിന്റെ സഹകരണത്തോടെയാണ് ഈ സംരംഭം നടപ്പാക്കുക.  ഹ്രസ്വ മ്യൂസിക് വീഡിയോ ട്യൂട്ടോറിയലുകള്‍ വഴി, പാപ്പ പാടുന്ന പ്രാര്‍ത്ഥന ഗീതങ്ങള്‍ വിശ്വാസികളെ പഠിപ്പിക്കുകയും പുതിയ ഭാഗങ്ങള്‍ അദ്ദേഹം ആലപിക്കുമ്പോള്‍ അവയോടൊപ്പം പാടാന്‍  വീഡിയോകള്‍ വഴി പരിശീലനം നല്‍കുകയും ചെയ്യും. പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്  നിലവില്‍ ഗാന രചന, ഗായകസംഘ നടത്തിപ്പ്, ഓര്‍ഗന്‍, ഗാനാലാപനം തുടങ്ങിയ 21 ബിരുദങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ സംരംഭം 2,000 വര്‍ഷം പഴക്കമുള്ള ദൈവാലയ സംഗീത പാരമ്പര്യത്തെ പുനരുജ്ജീവിപ്പിക്കാനും വിശുദ്ധ ആരാധനാക്രമത്തില്‍ കൂടുതല്‍  സജീവമായ പങ്കാളിത്തം ഉറപ്പുവരുത്താനും സഹായകമാകും.

ഈ പഠനവുമായി ബന്ധപ്പെട്ട ആദ്യ വീഡിയോ പുറത്തിറങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ 10 ലക്ഷം കാഴ്ചകക്കാരെ നേടുകയും ഗ്രിഗോറിയന്‍ പ്രാര്‍ത്ഥന വീണ്ടും ജനപ്രിയമാക്കാന്‍ സഹായിക്കുകയും ചെയ്തു.  ‘പാടുന്നവന്‍ ഇരട്ടിയായി പ്രാര്‍ത്ഥിക്കുന്നു’ എന്ന വിശുദ്ധ അഗസ്റ്റിന്റെ പ്രസിദ്ധമായ വാചകം  ഈ സംരംഭത്തിനു പ്രേരണയാണ്. വിശ്വാസികളുടെ ആത്മീയ ജീവിതത്തിന് സംഗീതം വളരെ പ്രധാനമാണ് എന്ന സഭയുടെ ദീര്‍ഘകാലമായുള്ള സന്ദേശം ഈ പദ്ധതിയിലൂടെ സജീവമാകും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?