കൊച്ചി: അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്ക് കേരളത്തിലെ കത്തോലിക്കാ മെത്രാന് സമിതി (കെസിബിസി) ആദരാഞ്ജലികളര്‍പ്പിച്ചു. വിമാനാപകടത്തില്‍ കേരള കത്തോലിക്കാ സഭ അനുശോചനവും അഗാധമായ ദുഃഖവും രേഖപ്പെടുത്തി.
രാജ്യത്തിന്റെയും, വിശിഷ്യാ മരണപ്പെട്ടവരുടെ ബന്ധു മിത്രാദികളുടെയും പരിക്കേറ്റവരുടെയും വേദനയില്‍ ആത്മാര്‍ത്ഥമായി പങ്കുചേരുകയാണെന്ന് അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി. ഈ ഘട്ടത്തില്‍ തീവ്രമായ വേദനയിലൂടെ കടന്നുപോവുകയും രക്ഷാപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവിധ മേഖലകളില്‍ പ്രവര്‍ത്തനനിരതരായിരിക്കുകയും ചെയ്യുന്നവരെ പ്രാര്‍ത്ഥനയിലൂടെ ശക്തിപ്പെടുത്താന്‍ നാമേവര്‍ക്കും കടമയുണ്ട്. മരണമടഞ്ഞവരുടെ ആത്മശാന്തിക്കായും നമുക്ക് പ്രാര്‍ത്ഥിക്കാം.
പ്രവര്‍ത്തനനിരതമായിരിക്കുന്ന കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകള്ക്കും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പിന്തുണ അറിയിക്കുന്നതോടൊപ്പം, ഇപ്രകാരമുള്ള മഹാദുരന്തങ്ങള്‍ ഇനിയും ആവര് ത്തിക്കാതിരിക്കാന് ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു; അനുശോചന സന്ദേശത്തില്‍ പറയുന്നു.
Leave a Comment
Your email address will not be published. Required fields are marked with *