Follow Us On

15

June

2025

Sunday

വത്തിക്കാന്‍-ചൈന ബന്ധത്തില്‍ പുതിയ നിയമനം നിര്‍ണായകമെന്ന് ചൈനീസ് സര്‍ക്കാര്‍

വത്തിക്കാന്‍-ചൈന ബന്ധത്തില്‍ പുതിയ നിയമനം നിര്‍ണായകമെന്ന് ചൈനീസ് സര്‍ക്കാര്‍

ബീജിംഗ്: ലിയോ പതിനാലാമന്‍ പാപ്പ അധികാരമേറ്റ ശേഷം ഒരു മാസത്തിനുള്ളില്‍, ജൂണ്‍ 5ന്, ലിന്‍ യുന്റുവാനെ ഫുഷൗവില്‍ ബിഷപ്പായി നിയമിച്ചത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ നിര്‍ണായകമെന്ന്‌ ചൈനീസ് സര്‍ക്കാര്‍. ജൂണ്‍ 11 ന് നടന്ന ഔദ്യോഗിക സ്ഥാനാരോഹണ ചടങ്ങില്‍, ചൈന വത്തിക്കാനുമായി സഹകരിക്കാന്‍ തയ്യാറാണെന്നും, പുതിയ ബിഷപ്പിന്റെ നിയമനം പരസ്പര വിശ്വാസം വര്‍ദ്ധിപ്പിക്കുമെന്നും, ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിന്‍ ജിയാന്‍ പ്രഖ്യാപിച്ചു.

പൊതുവായ അന്താരാഷ്ട്ര പ്രശ്‌നങ്ങള്‍, ലോക സമാധാനം, സ്ഥിരത, വികസനം, സമൃദ്ധി എന്നിവയ്ക്കായി സംയുക്തമായി പ്രവര്‍ത്തിച്ച് വത്തിക്കാന്‍-ചൈന ബന്ധം ശക്തിപ്പെടുത്തുമെന്ന്  ജൂണ്‍ 12 വ്യാഴാഴ്ച നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ലിന്‍ ജിയാന്‍ പറഞ്ഞു.

ബിഷപ്പ് ജോസഫ് കായ് ബിന്‍ഗ്രൂയി കാര്‍മികത്വം വഹിച്ച സ്ഥാനരോഹണ തിരുകര്‍മ്മങ്ങളില്‍ ഫുജിയാന്‍ പ്രവിശ്യയിലെ വിവിധ രൂപതകളില്‍ നിന്നുള്ള ബിഷപ്പുമാരും എണ്‍പതോളം പുരോഹിതരും, ഇരുന്നൂറിലധികം കന്യാസ്ത്രീകളും നിരവധി അല്‍മായരും പങ്കെടുത്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?