സോള്‍/ദക്ഷിണകൊറിയ: യേശു ക്രിസ്തു ദൈവവും വഴിയും സത്യവും ജീവനുമാണെന്ന് പ്രഘോഷിച്ച് ലോകത്തില്‍ ഏറ്റവും ഉയര്‍ന്ന ഐക്യുവുള്ള (ഐക്യു 276), ദക്ഷിണ കൊറിയന്‍ ശാസ്ത്രജ്ഞന്‍ ഡോ. യങ്ഹൂണ്‍ കിം. ജൂണ്‍ 17-ന് എക്‌സില്‍ ല്‍ പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ കിം ഇങ്ങനെ എഴുതി; ”ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ഐക്യു റെക്കോര്‍ഡ് ഉടമ എന്ന നിലയില്‍, യേശുക്രിസ്തു ദൈവവും വഴിയും സത്യവും ജീവനുമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.” ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ അനന്ത സാധ്യതകള്‍ ഗവേഷണം ചെയ്യുന്ന അതിബുദ്ധിമാനായ ശാസ്ത്രജ്ഞനാണ് തെല്ലും സംശയമില്ലാതെ യേശുക്രിസ്തുവിലുള്ള തന്റെ വിശ്വാസം പരസ്യമായി ഏറ്റുപറഞ്ഞത്!
14 ദശലക്ഷം ആളുകളാണ് ഈ സന്ദേശം രണ്ട് ദിവസത്തിനുള്ളില്‍ തന്നെ കണ്ടത്. ഗിഗാ സൊസൈറ്റി, മെന്‍സ, ഓഫീഷ്യല്‍ വേള്‍ഡ് റെക്കോര്‍ഡ് , വേള്‍ഡ് മെമ്മറി ചാമ്പ്യന്‍ഷിപ്പ് തുടങ്ങിയ അന്താരാഷ്ട്ര ബുദ്ധിപരിശോധനാ സ്ഥാപനങ്ങള്‍ അദ്ദേഹത്തിന്റെ ഐക്യു റെക്കോര്‍ഡ് സ്ഥിരീകരിച്ചിട്ടുണ്ട്. തന്റെ വിശ്വാസ പ്രഖ്യാപനത്തിന് ലഭിച്ച വലിയ പിന്തുണയ്ക്കു ശേഷം ജൂണ്‍ 19-ന് മറ്റൊരു പോസ്റ്റില്‍ കിം എഴുതിയതിങ്ങനെയാണ്: ”ഈ അവസരം ഞാന്‍ ഉപയോഗിക്കുന്നത് നിരവധി ആത്മാക്കളെ ദൈവത്തിലേക്ക് നയിക്കാന്‍ വേണ്ടിയായിരിക്കും.” നേരത്തെ ഒരു കമന്റിന് അദ്ദേഹം നല്കിയ മറുപടിയും ഇതോടൊപ്പം വൈറലായിട്ടുണ്ട്. ”ആമേന്‍. ക്രിസ്തു എന്റെ യുക്തിയാണ്.” എന്നാണ് ഒരു ഫോളോവറുടെ ചോദ്യത്തിന് മറുപടിയായി കിം കുറിച്ചിരിക്കുന്നത്. ഫെബ്രുവരിയിലൊരു പോസ്റ്റില്‍ അദ്ദേഹം എഴുതിയത് ഇപ്രകാരമാണ്; ”ദൈവം ഉണ്ട്. 100%.”
മനുഷ്യന് യുക്തിയിലൂടെ ദൈവത്തിന്റെ അസ്തിത്വം മനസ്സിലാക്കാന്‍ കഴിയുമെന്ന് കാറ്റെക്കിസം ഓഫ് ദി കാത്തലിക് ചര്‍ച്ച് (നമ്പര്‍ 36) പഠിപ്പിക്കുന്നു. ഒന്നാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ദെയ് ഫിലിയസ് എന്ന രേഖയില്‍ വ്യക്തമാക്കുന്നത് പോലെ, ” മനുഷ്യയുക്തിയുടെ സ്വാഭാവിക വെളിച്ചത്താല്‍ സൃഷ്ടവസ്തുക്കളില്‍ നിന്ന് ദൈവത്തെ നിശ്ചയമായും അറിയാന്‍ കഴിയും.”
‘നമ്മുടെ ബോധം വെറും തലച്ചോറിന്റെ പ്രവര്‍ത്തനം മാത്രമല്ല. അത് ക്വാണ്ടം ഇന്‍ഫര്‍മേഷന്‍ ആയിരിക്കാം അതായത് മരണശേഷവും നിലനില്‍ക്കുന്ന ഒരാശയം.” എന്ന് കിം പറയുന്നു. ഡോ. കിം സ്ഥാപിച്ച ന്യൂറോസ്റ്റോറി എന്ന സ്ഥാപനം, എഐ യുടെ സഹായത്തോടെ തലച്ചോറിന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം കണ്ടെത്തുന്നതിനായി പ്രവര്‍ത്തിക്കുന്നു. ഈ സംരംഭത്തിന് ദക്ഷിണ കൊറിയന്‍ സര്‍ക്കാരിന്റെ പിന്തുണയുമുണ്ട്. കൂടാതെ, എഐ പോലുള്ള സാങ്കേതികവിദ്യകളില്‍ നിന്നുള്ള മനുഷ്യ അപകടസാധ്യതകള്‍ കുറയ്ക്കുന്നതിനും ശാസ്ത്രീയ പുരോഗതിക്ക് പിന്തുണ നല്‍കുന്നതിനും പ്രവര്‍ത്തിക്കുന്ന ലൈഫ് ബോട്ട് ഫൗണ്ടേഷന്‍ എന്ന സംഘടനയുടെ ബോര്‍ഡ് മെമ്പറുമാണ് അദ്ദേഹം.
യുക്തിയും ശാസ്ത്രവും ദൈവം നമുക്ക് നല്കിയ മഹത്തായ ദാനങ്ങളാണ്. ഏറ്റവും നിസാരമായ കാരണങ്ങള്‍ നിരത്തി ദൈവത്തെ തള്ളിപ്പറയുന്ന സമൂഹത്തില്‍ ലോകത്തിലെ ഏറ്റവും ബുദ്ധിമാനായ ഈ മനുഷ്യന്‍ ആ മഹത്തായ സത്യം ഉറക്കെ വിളിച്ചു പറയുന്നു; അതേ, ദൈവം ഉണ്ട്! 100%.
Leave a Comment
Your email address will not be published. Required fields are marked with *