Follow Us On

23

June

2025

Monday

ക്രിസ്തു മനുഷ്യന്റെ ആത്മീയ വിശപ്പിനുള്ള ദൈവത്തിന്റെ ഉത്തരം: ലിയോ 14 ാമന്‍ പാപ്പ

ക്രിസ്തു മനുഷ്യന്റെ ആത്മീയ വിശപ്പിനുള്ള ദൈവത്തിന്റെ ഉത്തരം: ലിയോ 14 ാമന്‍ പാപ്പ

റോം: മനുഷ്യരുടെ ആന്തരികവും ആത്മീയവുമായ വിശപ്പിനുള്ള ദൈവത്തിന്റെ ഉത്തരമാണ് ക്രിസ്തുവെന്ന് ലിയോ 14 ാമന്‍ പാപ്പ. കോര്‍പ്പസ് ക്രിസ്റ്റി തിരുനാളിന്റെ ഭാഗമായി വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസിലിക്കയില്‍ അര്‍പ്പിച്ച ദിവ്യബലിയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ക്രിസ്തുവിന്റെ ശരീരം നിത്യജീവന്റെ അപ്പമായി നമ്മെ പരിപോഷിപ്പിക്കുന്നു.  ദൈവീക ഭോജനത്താല്‍ ശക്തിപ്പെട്ട്, നമ്മുടെ ചുറ്റുമുള്ളവരുടെ ഹൃദയങ്ങളിലേക്ക് യേശുവിന്റെ സ്‌നേഹവും കരുണയും പകരാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നതായി പാപ്പ കൂട്ടിച്ചേര്‍ത്തു.

ഈ ജൂബിലി വര്‍ഷത്തില്‍, ‘നമ്മുടെ അപ്പം പങ്കിടാനും, പ്രത്യാശ വര്‍ധിപ്പിക്കാനും, ദൈവരാജ്യത്തിന്റെ ആഗമനം പ്രഖ്യാപിക്കാനും’ നാം വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് പാപ്പ ഓര്‍മിപ്പിച്ചു. ദിവ്യകാരുണ്യ കൂദാശയില്‍ നാം ആഘോഷിക്കുന്ന ക്രിസ്തുവിന്റെ സാന്നിധ്യം നാം എപ്പോഴും ഓര്‍മിക്കണം. ജനക്കൂട്ടത്തിനിടയില്‍ രോഗികളെ സുഖപ്പെടുത്തിയ ഈശോ ദിവ്യകാരുണ്യത്തില്‍ സന്നിഹിതനാണ് എന്ന് ഓര്‍മിക്കേണ്ടത് പ്രധാനമാണ്.  വിഭജനങ്ങളും അനീതിയും നിറഞ്ഞ ലോകത്ത് ക്രിസ്തുവിന്റെ പങ്കിടലും കരുണയും മാതൃകയാക്കണമെന്ന് വിശ്വാസികളോട് ആഹ്വാനം ചെയ്തു.

യേശു അഞ്ചു അപ്പം പങ്കുവെച്ച് ആയിരക്കണക്കിന് ആളുകളുടെ വിശപ്പു തീര്‍ത്ത സുവിശേഷത്തില്‍ നിന്ന്, നമുക്ക് ലഭിക്കുന്ന പാഠം വ്യക്തമാണ്:നമ്മുടെ കയ്യില്‍ ഉള്ളത് എത്ര  കുറവാണെങ്കിലും അത് പങ്കുവയ്ക്കുന്നത് സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും. തങ്ങള്‍ക്കുള്ളത് എത്ര കുറവാണെങ്കിലും അത് പങ്കുവയ്ക്കാന്‍ മനസ് കാണിക്കുമ്പോഴാണ് ആനന്ദം ഉണ്ടാകുന്നതെന്ന് പാപ്പ പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?