ചങ്ങനാശേരി: ക്രിസ്തു ശിഷ്യനായ വിശുദ്ധ തോമാശ്ലീ ഹായുടെ അനുസ്മരണദിനത്തോനുബന്ധിച്ചു ചങ്ങനാശേരി സെന്റ് ജോസഫ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കോല്‍ക്കളി നടത്തി.
‘ഭാരത നാട്ടില്‍ വിശ്വാസത്തിന്‍ നാളം തെളിച്ചിടുവാന്‍ …ഭാരമതേറ്റൊരു തോമതാതന്‍ കപ്പലിലെറിവന്നേ…’ തുടങ്ങിയ ഗാനം മനോഹരമായ ചുവടുവെപ്പുകളോടും പരമ്പരാഗത വേഷവിധാനത്തോടും കൂടി കുട്ടികള്‍ അവതരിപ്പിച്ചത് കൗതുകം പകര്‍ന്നു.
തോമാശ്ലീഹായുടെ ജീവിതത്തെയും പ്രവര്‍ത്തനങ്ങളെയും ചിത്രീകരിക്കുന്ന ഗാനം കുട്ടികള്‍ ശ്രദ്ധയോടെയാണ് കേട്ടത്. സ്്കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ധന്യ തെരേസ് ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് വര്‍ഗീസ് ആന്റണി അധ്യക്ഷത വഹിച്ചു. സിസ്റ്റര്‍ ബിനീത, സിസ്റ്റര്‍ റാണി റോസ്, ലാലമ്മ ജോസഫ്, ഗ്രേസ് ജിസണ്‍ എന്നിവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *