വത്തിക്കാന്‍ സിറ്റി: തമിഴ്‌നാട്ടിലെ മധുര അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായി ഡോ. ആന്റണിസ്വാമി സവരിമുത്തുവിനെ ലിയോ പതിനാലാമന്‍ മാര്‍പാപ്പ നിയമിച്ചു.
പാളയംകോട്ട് രൂപതയുടെ ബിഷപ്പായും മധുര അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായും സേവനം അനുഷ്ഠിച്ചുവരുന്നതിനിടയിലാണ് പുതിയ നിയോഗം ബിഷപ് ആന്റണി സ്വാമിയെ തേടിയെത്തിയത്.
മധുര ആര്‍ച്ചുബിഷപ് ഡോ. ആന്റണി പപ്പുസ്വാമി വിരമിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ നവംബര്‍ നാലിനാണ് ബിഷപ് ആന്റണിസ്വാമി മധുര അതിരൂപതയുടെ അഡ്മിനിസ്‌ട്രേറ്ററായി നിയമിതനായത്.
1960 ഡിസംബര്‍ എട്ടിന് തമിഴ്‌നാട്ടിലെ തൂത്തുക്കുടി രൂപതയിലെ വടക്കുവണ്ടാനത്ത് ജനിച്ച ബിഷപ് ആന്റണിസ്വാമി പാളയംകോട്ട് രൂപതക്കുവേണ്ടി 1987 ഏപ്രില്‍ 26ന് പൗരോഹിത്യം സ്വീകരിച്ചു. 2019 നവംബര്‍ 20ന് അദ്ദേഹം പാളയംകോട്ട് രൂപതയുടെ ബിഷപ്പായി നിയമിതനായി.
Leave a Comment
Your email address will not be published. Required fields are marked with *