മുംബൈ: കത്തോലിക്ക സഭയുടെ ജൂബിലി വര്‍ഷത്തോടനുബന്ധിച്ച് മുംബൈയിലെ സലേഷ്യന്‍സ് ഓഫ് ഡോണ്‍ ബോസ്‌കോയുടെ മള്‍ട്ടിമീഡിയ കമ്മ്യൂണിക്കേഷന്‍ സെന്ററായ തേജ്- പ്രസാരിനിയുടെ 30-ാം വാര്‍ഷികത്തിന്റെ ഭാഗമായി ‘ജൂബിലേറ്റ് ജീസസ്, വാല്യം 2’ സംഗീത ആല്‍ബം പുറത്തിറക്കി.
മുംബൈയിലെ സലേഷ്യന്‍ പ്രൊവിന്‍സിന്റെ നേതൃത്വത്തില്‍ മുംബൈയിലെ മാട്ടുംഗയിലെ ഡോണ്‍ ബോസ്‌കോ ഹൈസ്‌കൂളില്‍ നടന്ന പരിപാടിയില്‍ മുംബൈ സഹായ മെത്രാന്‍ ഡോ. ഡൊമിനിക് സാവിയോ ഫെര്‍ണാണ്ടസ് പ്രകാശനം കര്‍മ്മം നിര്‍വഹിച്ചു.
മുംബൈയിലെ സലേഷ്യന്‍ പ്രൊവിന്‍ഷ്യല്‍ ഫാ. സാവിയോ സില്‍വീര, മാട്ടുംഗയിലെ ഡോണ്‍ ബോസ്‌കോ ഹൈസ്‌കൂള്‍ റെക്ടര്‍ ഫാ. ഗോഡ്‌ഫ്രെ ഡിസൂസ എന്നിവരും പങ്കെടുത്തു. ജൂബിലേറ്റ് ജീസസ് ആല്‍ബത്തിന് ശബ്ദം നല്‍കിയ പ്രശസ്ത പ്രൊഫഷണല്‍ ഗായകരായ എല്ല അതായി, കരേന്‍ ഡിസൂസ എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.
ജൂബിലേറ്റ് ജീസസ് വാല്യം 1, 2024 ഡിസംബര്‍ 31-നായിരുന്നു പുറത്തിറങ്ങിയത്. നിരവധി പ്രൊഫഷണലുകള്‍ ഉള്‍പ്പെട്ട ഒരു ടീമാണ് ആല്‍ബത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത്. ഫാ. കെന്നത്ത് പെരേര എസ്ഡിബിയും ഫാ. പീറ്ററും ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത നിരവധി ഇറ്റാലിയന്‍ ഗാനങ്ങളും ആല്‍ബത്തിലുണ്ട്.
മുംബൈയിലെ വിവിധ ഇടവകകളില്‍ നിന്നുള്ള ഗായകര്‍ ട്രാക്കുകള്‍ക്ക് ശബ്ദം നല്‍കി. ആല്‍ബത്തിലെ ഓരോ ഗാനത്തിനുശേഷവും അവരുടെ പേരുകള്‍ എഴുതിക്കാണിക്കുന്നുണ്ട്. ഈ ആല്‍ബം ഓരോ ശ്രോതാവിനെയും യേശുവിലേക്ക് കൂടുതല്‍ അടുക്കാന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആല്‍ബത്തിന്റെ പ്രൊഡക്ഷന്‍ ടീം കോ-ഓര്‍ഡിനേറ്റര്‍ ഫാ. പീറ്റര്‍ ഗോണ്‍സാല്‍വസ് പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *