Follow Us On

22

July

2025

Tuesday

പലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസുമായി ലിയോ 14 ാമന്‍ പാപ്പ ടെലിഫോണ്‍ സംഭാഷണം നടത്തി

പലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസുമായി  ലിയോ 14 ാമന്‍ പാപ്പ ടെലിഫോണ്‍ സംഭാഷണം നടത്തി

റോം:  ഗാസയിലും വെസ്റ്റ് ബാങ്കിലും ആക്രമണങ്ങള്‍ തുടരുന്നതിനിടെ പാലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസുമായി ലിയോ 14 #ാമന്‍ പാപ്പ ടെലിഫോണ്‍ സംഭാഷണം നടത്തി.

ഗാസ മുനമ്പിലെ സമീപകാല സംഭവവികാസങ്ങളും വെസ്റ്റ് ബാങ്കിലെ അക്രമവും അവര്‍ ചര്‍ച്ച ചെയ്തതായി പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. സാധാരണ മനുഷ്യരുടെ ജീവനും പുണ്യസ്ഥലങ്ങളും സംരക്ഷിക്കപ്പെടണമെന്നും, അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങള്‍ ബഹുമാനിക്കണമെന്നും ജനങ്ങളെ നിര്‍ബന്ധിച്ച് മാറ്റിപാര്‍പ്പിക്കരുതെന്നുമുള്ള തന്റെ മുന്‍ നിലപാടുകള്‍ ലിയോ പാപ്പ ആവര്‍ത്തിച്ചു.

ദുരന്തത്തിന്റെ തീവ്ര സാഹചര്യം കണക്കിലെടുത്ത്, സംഘര്‍ഷത്തിന്റെ ഇരകള്‍ക്ക്് അടിയന്തിരമായി സഹായമെത്തിക്കേണ്ടതിന്റെ ആവശ്യകതയും ചര്‍ച്ചാവിഷയമായി. ഒടുവിലായി 2015 ജൂണ്‍ 26 ന് ഒപ്പുവച്ചതും 2016 ജനുവരി 2 മുതല്‍ പ്രാബല്യത്തില്‍ വന്നതുമായ പരിശുദ്ധ സിംഹാസനവും പലസ്തീനും തമ്മിലുള്ള സമഗ്ര കരാറിന്റെ ‘ശുഭകരമായ’ പത്താം വാര്‍ഷികവും പാപ്പ ഫോണ്‍ സംഭാഷണത്തില്‍ അനുസ്മരിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?