Follow Us On

20

September

2025

Saturday

കന്യാസ്ത്രീകളുടെ അറസ്റ്റ്;സിബിസിഐ ആശങ്കപ്രകടിപ്പിച്ചു

കന്യാസ്ത്രീകളുടെ അറസ്റ്റ്;സിബിസിഐ ആശങ്കപ്രകടിപ്പിച്ചു
ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് കന്യാസ്ത്രീകളെ അറസ്റ്റു ചെയ്ത പോലീസ് നടപടിയില്‍ ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതി (സിബിസിഐ) ആശങ്കപ്രകടിപ്പിച്ചു.  പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ രേഖാമൂലം നല്‍കിയ സമ്മതപത്രം ഉണ്ടായിട്ടും മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെ പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും മെത്രാന്‍ സമിതി ചൂണ്ടിക്കാട്ടി.
കന്യാസ്ത്രീകള്‍ക്കു നേരെ അശ്ലീല ഭാഷയും ഉപയോഗിച്ചു. ഈ നടപടികളെല്ലാം സ്ത്രീത്വത്തിന് നേരേയുള്ള അതിക്രമമാണ്. ആവര്‍ത്തിച്ചുള്ള ഇത്തരം നടപടികള്‍ ഭരണഘടനയുടെ ഗുരുതരായ ലംഘനമാണ്. വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി ഇടപെടണമെന്ന് സിബിസിഐ വാര്‍ത്താക്കുറിപ്പില്‍ ആശ്യപ്പെട്ടു.
പോലീസ് നടപടിക്കെതിരെ ഇന്ന് കോടതിയെ സമീപിക്കുമെന്ന് സിബിസിഐ വനിതാ കൗണ്‍സില്‍ സെക്രട്ടറി സിസ്റ്റര്‍ ആശ പോള്‍ വ്യക്തമാക്കി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?