പാലാ: ഒഡീഷയിലെ ജലേശ്വറില്‍ വൈദികരെയും കന്യാ സ്ത്രീകളെയും ആക്രമിച്ചതില്‍ കത്തോലിക്കാ കോണ്‍ഗ്രസ് പാലാ രൂപതാ സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ആക്രമിക്കപ്പെട്ട മലയാളി വൈദികന്‍ ഫാ. ലിജോ നിരപ്പേലിന്റെ ഭവനത്തില്‍ കത്തോലിക്കാ കോണ്‍ഗ്രസ് പാലാ രൂപത പ്രസിഡന്റ് ഇമ്മാനുവേല്‍ നിധീരി, ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, ജനറല്‍ സെക്രട്ടറി ജോസ് വട്ടുകുളം തുടങ്ങിയവരുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി
ന്യൂനപക്ഷങ്ങള്‍ക്കെതിരെ തുടര്‍ച്ചയായി ആക്രമണങ്ങള്‍ ഉണ്ടാകാന്‍ കാരണം കുറ്റക്കാര്‍ക്കെതിരെ അധികാരികളുടെ ഭാഗത്തുനിന്നും നടപടികള്‍ ഉണ്ടാകാത്തതുകൊണ്ടാണെന്ന് സമിതി വിലയിരുത്തി.
മരണവാര്‍ഷികത്തിന്റെ പ്രാര്‍ത്ഥനയ്ക്ക് എത്തിയ വൈദികരെയും സിസ്റ്റേഴ്‌സിനെയും തടഞ്ഞുനിര്‍ത്തുകയും മര്‍ദ്ദിക്കുകയും ചെയ്തത് ഒരു മതേതര രാജ്യത്ത് സംഭവിക്കാന്‍ പാടില്ലാത്തതാണ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് രൂപതാ സമിതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
Leave a Comment
Your email address will not be published. Required fields are marked with *