പാട്‌ന (ബീഹാര്‍): ബീഹാറില്‍ ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ സമ്മേളനത്തിനു നേര്‍ക്ക് സംഘപരിവാര്‍ സംഘടനയായ ബജ്‌റംഗദളിന്റെ അതിക്രമം. സ്ത്രീകളടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. ബീഹാറിലെ കതിഹാര്‍ ജില്ലയില്‍ പാസ്റ്ററുടെ വസതിയില്‍ പ്രാര്‍ത്ഥനയ്ക്കായി ഒത്തുകൂടിയവരെയാണ് ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. മതപരിവര്‍ത്തനം നടത്തുന്നു എന്നോരോപിച്ചായിരുന്നു മര്‍ദ്ദനം.
ക്രൈസ്തവ വിശ്വാസികളായ 40-ഓളം പേരാണ് പ്രാര്‍ത്ഥിക്കുവാന്‍ ഒരുമിച്ചുകൂടിയത്. അവരുടെ ഇടയിലേക്ക് ഇരുമ്പുവടിവകളും മാരകായുധങ്ങളുമായി അതിക്രമിച്ചുകയറിയ സംഘം അക്രമം അഴിച്ചുവിടുകയായിരുന്നു. സ്ത്രീകളെ അടക്കം മര്‍ദ്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. പോകാന്‍ അനുവദിക്കാതെ എല്ലാവരെയും തടഞ്ഞുവച്ചു.
പ്രാദേശിക ബജ്‌റംഗദള്‍ നേതാക്കളുടെ നേതൃത്വത്തിലായിരുന്നു അക്രമങ്ങള്‍ നടന്നത്. തുടര്‍ന്ന് ബജ്‌റംഗദളിന്റെ ജില്ലാ ജില്ലാ നേതൃത്വം അക്രമങ്ങളെ ന്യായീകരിച്ചുകൊണ്ട് രംഗത്തുവന്നു. മതപരിവര്‍ത്തനത്തിന് ഉപയോഗിച്ച പുസ്തകങ്ങളും വസ്തുക്കളും കണ്ടെത്തി എന്നായിരുന്നു അവരുടെ വാദം.
പ്രാര്‍ത്ഥനാ മീറ്റിംഗില്‍ ബൈബിളും പാട്ടുപുസ്തകങ്ങളുമൊക്കെ ഉണ്ടാകുന്നത് സ്വഭാവികമാണ്. അതിനെ മതപരിവര്‍ത്തമെന്ന് വ്യാഖ്യാനിച്ച് നിയമം കൈയിലെടുക്കാന്‍ ബജ്‌റംഗദളിന് ആരാണ് അനുവാദം നല്‍കിയതെന്ന ചോദ്യമാണ് ഉയരുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *