Follow Us On

25

August

2025

Monday

ഇഡബ്ല്യൂഎസ് സംവരണത്തിനെതിരെ നടത്തുന്ന പ്രചാരണങ്ങള്‍ പ്രതിഷേധാര്‍ഹം

ഇഡബ്ല്യൂഎസ് സംവരണത്തിനെതിരെ നടത്തുന്ന പ്രചാരണങ്ങള്‍ പ്രതിഷേധാര്‍ഹം
കൊച്ചി: കേരളത്തിലെ മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിന്റെ ആദ്യ അലോട്മെന്റ് വന്ന ഉടന്‍ തന്നെ സാമ്പത്തിക ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള ഇഡബ്ല്യൂഎസ്  സംവരണത്തിനെതിരെ കെപി സിസി വൈസ് പ്രസിഡന്റ് വി.ടി ബല്‍റാം നടത്തിയ പ്രസ്താവന വാസ്തവവിരുദ്ധവും തെറ്റിദ്ധാരണ പരത്തുന്നതുമാണെന്ന് സീറോമലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ വിലയിരുത്തി.
കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ഇഡബ്ല്യൂഎസ് സംവരണത്തിലൂടെ ‘മുന്നാക്ക’ ക്രിസ്ത്യന്‍ വിദ്യാ ര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ എംബിബിഎസ് സീറ്റുകള്‍ അനര്‍ഹമായി നേടിയെന്ന വി.ടി ബല്‍റാമിന്റെ ഫേസ്ബുക് പോസ്റ്റിലെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് സീറോമലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ സെക്രട്ടറി ഫാ. ജയിംസ് കൊക്കാവയലില്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
മുസ്ലീം മതവിഭാഗത്തിന് ഉയര്‍ന്ന അനുപാതം സീറ്റുകള്‍ ലഭിക്കേണ്ടതാണെന്നും ഇഡബ്ല്യൂഎസ് സംവരണം നടപ്പിലാക്കി യതുകൊണ്ട് അവര്‍ക്ക് നഷ്ടമുണ്ടായി എന്നും അദ്ദേഹം പ്രസ്താവിക്കുന്നു. അതോടൊപ്പം ക്രൈസ്തവരില്‍ മൂന്നാക്ക-പിന്നാക്ക വിഭജനവും പരാമര്‍ശ വിധേയമാക്കുന്നു.
 കേരളത്തിലെ പ്രധാന ന്യൂനപക്ഷങ്ങളായ മുസ്ലീം, ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ സംവരണ സാഹചര്യങ്ങള്‍ തമ്മില്‍ വലിയ അന്തരമാണുള്ളത്. ക്രൈസ്തവരിലെ ഭൂരിപക്ഷവും ജാതി സംവരണത്തിന് പുറത്തായിരിക്കുമ്പോള്‍ മുസ്ലീം മതവിഭാഗ ത്തിലെ എല്ലാവര്‍ക്കുംതന്നെ ഒബിസി/ എസ്ഇബിസി സംവരണം ലഭിക്കുന്നു.
സാമ്പത്തിക ദുര്‍ബലവിഭാഗങ്ങള്‍ക്കായി 103-ാം ഭരണഘടനാ ഭേദഗതിയിലൂടെ നിലവില്‍ വന്ന 10% ഇഡബ്ല്യൂഎസ് സംവരണം ഭരണഘടനാപരമായി ലഭിച്ച നീതിയാണ്. ഇരട്ട സംവരണത്തിന് ഇടനല്‍കാത്തവിധവും ജാതി, മത പരിഗണനയ്ക്കപ്പുറം സാമ്പ ത്തിക പിന്നാക്കാവസ്ഥയെന്ന ആധുനിക കാലത്തെ മൂര്‍ത്തമായ ജീവിതയാഥാര്‍ഥ്യത്തോടു ബന്ധപ്പെടുത്തി രൂപീകരിക്കപ്പെട്ട നിയമനിര്‍മാണമാണ് ഇഡബ്ല്യൂഎസ്.
ഈ സംവരണം നിലവില്‍ വന്നപ്പോള്‍ മാത്രമാണ് പലവിധത്തിലും വെല്ലുവിളികള്‍ അഭിമുഖീകരിച്ചുകൊണ്ടി രിക്കുന്ന കേരള ക്രൈസ്തവരിലെ വലിയൊരു വിഭാഗത്തിന് എന്തെങ്കിലുമൊരു സംവരണാനുകൂല്യം ലഭിച്ചുതുടങ്ങിയത്. അതിനെപ്പോലും അത്യന്തം വിമര്‍ശനബുദ്ധിയോടെ അവതരി പ്പിക്കുന്ന വ്യാജപ്രചാരണങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് സീറോമലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ അഭിപ്രായപ്പെട്ടു.
കേരളത്തില്‍ സംവരണത്തിന്റെപേരില്‍ വോട്ടുബാങ്ക് രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടുകള്‍ക്കെതിരെ പൊതുമനഃസാക്ഷി ഉണരണം. സംവരണം മതത്തിനും ജാതിക്കും സ്വാധീനത്തിനും വോട്ടുബാങ്കിനും വേണ്ടിയെന്നതിനു പകരം, യഥാര്‍ത്ഥത്തില്‍ പിന്നാക്കാവസ്ഥ അനുഭവിക്കുന്ന അര്‍ഹതയു ള്ളവര്‍ക്കു മാത്രമായി പരിമിതപ്പെടുത്തണം. ജനസംഖ്യാനു പാതിക സംവരണം എന്നപേരില്‍ ജാതി – മത ആധിപത്യങ്ങള്‍ സ്ഥാപിച്ചെടുക്കാന്‍ ലക്ഷ്യമിട്ടുള്ള ചില രാഷ്ട്രീയകക്ഷികളുടെ ഗൂഢതാല്പര്യങ്ങളോടുള്ള എതിര്‍പ്പും പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ അറിയിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?