കോട്ടയം: യുവത്വത്തിന്റെ കണ്ണുകളിലൂടെ കേരളത്തി സമൂഹത്തിന്റെ വികസനം എന്ന ആപ്തവാക്യവുമായി കെസിവൈഎം സംസ്ഥാന സമിതി കേരള നവീകരണ യാത്ര നടത്തുന്നു. ഓഗസ്റ്റ് 28ന് കാസര്‍ഗോഡുനിന്നാരംഭിക്കുന്ന യാത്ര സെപ്റ്റംബര്‍ ഏഴിനു തിരുവനന്തപുരത്തു സമാപിക്കും.
ലഹരിക്കെതിരെ പോരാടുക, യുവജനമുന്നേറ്റം, വര്‍ധിച്ചുവരുന്ന ക്രൈസ്തവ പീഡനങ്ങള്‍ക്കെതിരെ, മലയോര-തീരദേശ, ദളിത് വിഭാഗങ്ങളുടെ അവകാശ സംരക്ഷണം, ഭരണഘടനാ അവകാശം ഉറപ്പാക്കുക, കേരള വികസന രേഖ തയാറാക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് യാത്ര നടത്തുന്നത്.
വരാന്‍പോകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി കെസിവൈഎമ്മിലെ മികച്ച നേതാക്കന്മാരെ നാടിനു പരിചയപ്പെടുത്തുക എന്ന ലക്ഷ്യവും യാത്രക്കുണ്ട്.
28ന് കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ പര്യടനം നടത്തുന്ന യാത്ര 30ന് കോഴക്കോട്, വയനാട്, മലപ്പുറം ജില്ലകളിലൂടെ സഞ്ചരിക്കും. 31ന് പാലക്കാട്, സെപ്റ്റംബര്‍ ഒന്നിന് തൃശൂര്‍, രണ്ടിന് എറണാകുളം, മൂന്നിന് ഇടുക്കി, നാലിന് കോട്ടയം, ആലപ്പുഴ, ആറിന് പത്തനംതിട്ട, കൊല്ലം. ഏഴിന് തിരുവനന്തപുരത്തു സമാപിക്കും.
സംസ്ഥാനത്തെ 32 രൂപതകളിലൂടെയും കടന്നുപോകുന്ന യാത്ര സമൂഹത്തിലെ നാനാതുറകളിലുമുള്ള വികസന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും.
Leave a Comment
Your email address will not be published. Required fields are marked with *