Follow Us On

20

December

2025

Saturday

മലങ്കര കത്തോലിക്ക സഭയുടെ പുനരൈക്യ വാര്‍ഷികം 16 മുതല്‍ 20 വരെ

മലങ്കര കത്തോലിക്ക സഭയുടെ പുനരൈക്യ വാര്‍ഷികം 16 മുതല്‍ 20 വരെ
പത്തനംതിട്ട: മലങ്കര കത്തോലിക്ക സഭയുടെ 95-ാം പുനരൈക്യ വാര്‍ഷികവും സഭാ സംഗമവും പത്തനംതിട്ട രൂപതയുടെ ആതിഥേയത്തില്‍ സെപ്റ്റംബര്‍ 16 മുതല്‍ 20 വരെ അടൂര്‍ ഓള്‍ സെയിന്റ്‌സ് പബ്ലിക് സ്‌കൂളിലെ മാര്‍ ഈവാനിയോസ് നഗറില്‍ നടക്കും.
16ന് വൈകുന്നേരം അഞ്ചിന് വിവിധ പ്രയാണങ്ങള്‍ക്ക് സമ്മേളന നഗറില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ പതാക ഉയര്‍ത്തും. ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, അടൂര്‍ നഗരസഭാ ചെയര്‍മാന്‍ കെ. മഹേഷ് കുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.
17 മുതല്‍ 19വരെ വൈകുന്നേരം 6.30ന് ബൈബിള്‍ കണ്‍വന്‍ഷന്‍ നടക്കും. ആര്‍ച്ചുബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ കണ്‍വന്‍ഷന്‍ നയിക്കും.
19ന് ഉച്ചകഴിഞ്ഞ് 1.30ന് നടക്കുന്ന അല്മായ സംഗമം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. ഡോ. കെ.എം ഫ്രാന്‍സിസ് ക്ലാസ് നയിക്കും. തട്ട സെന്റ് ആന്റണീസ് ദൈവാലയത്തില്‍ നടക്കുന്ന യുവജന സംഗമം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി എം.പി പ്രസംഗിക്കും. ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ ക്ലാസ് നയിക്കും.
ആനന്ദപ്പള്ളി സെന്റ് മേരീസ് പള്ളിയില്‍ നടക്കുന്ന കുട്ടികളുടെ സംഗമം മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ഡോ. അലക്‌സ് ജോര്‍ജ് ക്ലാസ് നയിക്കും. വൈകുന്നേരം 5.30ന് നിഖ്യാ സുന്നഹദോസിന്റെ 1700-ാം വാര്‍ഷികം ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രന്‍ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ അധ്യക്ഷത വഹിക്കും. വിവിധ സഭാമേലധ്യക്ഷന്മാര്‍ പ്രസംഗിക്കും.
20ന് മലങ്കര സുറിയാനി കത്തോലിക്ക സംഗമം. രാവിലെ 8.15ന് അന്ത്യോക്യന്‍ സുറിയാനി കത്തോലിക്ക സഭയുടെ അധ്യക്ഷന്‍ ഇഗ്നാത്തിയോസ് യൂസഫ് മൂന്നാമന്‍ യൗനാന്‍ പാത്രിയര്‍ക്കീസ് ബാവയ്ക്കും കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവയ്ക്കും മലങ്കര കത്തോലിക്ക സഭയിലെ പിതാക്കന്മാര്‍ക്കും സ്വീകരണം നല്‍കും.
തുടര്‍ന്ന് ആഘോഷമായ സമൂഹബലി. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ വചനസന്ദേശം നല്‍കും. 11.45ന് മാര്‍ ഈവാനിയോസ് മെത്രാഭിഷേക ശതാബ്ദി സമാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ അധ്യക്ഷത വഹിക്കും. പി.എസ് ശ്രീധരന്‍പിള്ള, രമേശ് ചെന്നിത്തല എന്നിവര്‍ പ്രസംഗിക്കും.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?