Follow Us On

26

August

2025

Tuesday

ഗ്വാഡലൂപ്പ ബസിലിക്കയിലേക്ക് ഏഴായിരത്തോളം അംഗപരിമിതരുടെ തീര്‍ത്ഥാടനം

ഗ്വാഡലൂപ്പ ബസിലിക്കയിലേക്ക്  ഏഴായിരത്തോളം അംഗപരിമിതരുടെ തീര്‍ത്ഥാടനം

മെക്‌സിക്കോ സിറ്റി: ഏകദേശം ഏഴായിരത്തോളം ആളുകള്‍, അവരില്‍ ഭൂരിഭാഗവും ഏതെങ്കിലും വിധത്തില്‍ അംഗപരിമിതരായിട്ടുള്ളവര്‍,  ഔവര്‍ ലേഡി ഓഫ് ഗ്വാഡലൂപ്പ ബസിലിക്കയിലേക്ക് തീര്‍ത്ഥാടനം നടത്തി. ഭിന്നശേഷിക്കാരായവര്‍ക്ക്   പിന്തുണ നല്‍കുക എന്ന ലക്ഷ്യത്തോടെ നടത്തിയ തീര്‍ത്ഥാടനം പെരാല്‍വില്ലോ റൗണ്ട് എബൗട്ടില്‍ ആരംഭിച്ച്  മരിയന്‍ ബസിലിക്കയല്‍ സമാപിച്ചു. ‘സ്‌നേഹവും സമാധാനവുമുള്ള ഒരു മെക്‌സിക്കോ’ എന്ന് നാമകരണം ചെയ്ത പരിപാടിക്ക് ‘ഫാര്‍മേഷ്യസ് സിമിലേഴ്സ്’ എന്ന കൂട്ടായ്മയുടെ  സ്ഥാപകനായ ഡോ. സിമി എന്നറിയപ്പെടുന്ന വിക്ടര്‍ ഗോണ്‍സാലസ് ടോറസാണ് നേതൃത്വം നല്‍കിയത്.

ഗ്വാഡലൂപ്പ മാതാവിന്റെ ചിത്രത്തിന്റെ പകര്‍പ്പും, അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ യൂദാ തദേവൂസിന്റെ തിരുശേഷിപ്പും ജൂലൈ മുതല്‍, മെക്‌സിക്കോയുടെ വിവിധ രൂപതകളില്‍ നടത്തിവരുന്ന ഈ പ്രദക്ഷിണത്തിന്റെ ഭാഗമാണ്. ഏകദേശം 15 ദശലക്ഷം വിശ്വാസികള്‍ ഇതിനോടകം വിവിധ സ്ഥലങ്ങളില്‍ ഈ തീര്‍ത്ഥാടനത്തില്‍ പങ്കുചേര്‍ന്നു.
ഭിന്നശേഷിക്കാരായവരുടെ സമഗ്രമായ വികസനവും സമൂഹവുമായുള്ള, പ്രത്യേകിച്ച് ജോലിസ്ഥലത്തുള്ള ഇവരുടെ സംയോജനവും, പരിപോഷിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ഈ തീര്‍ത്ഥാടനം നടത്തിവരുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?