കാഞ്ഞിരപ്പള്ളി: കല്യാണ്‍ അതിരൂപതയുടെ മെത്രാപ്പോലീത്തയായി നിയമിതനായ മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കലിന് ആശംസകളറിച്ച് മാതൃരൂപതയായ കാഞ്ഞിരപ്പള്ളി. തീക്ഷ്ണതയോടെ അജപാലന ശുശ്രൂഷ നിര്‍വഹിക്കുന്ന മാര്‍ വാണിയപ്പുരയ്ക്കലിന് ഏത്പിക്കപ്പെട്ട പുതിയ ശുശ്രൂഷയില്‍ കാഞ്ഞിരപ്പള്ളി രൂപതയൊന്നാകെ സന്തോഷിക്കുകയും പ്രാര്‍ത്ഥനാശംസകള്‍ നേരുകയും ചെയ്യുന്നതായി കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു. മാര്‍ വാണിയപ്പുരയ്ക്കലിലൂടെ കല്യാണ്‍ അതിരൂപത ദൈവഹിതാനുസരണം തുടര്‍ന്നും മുന്നേറാനിടയാകട്ടെയെന്നും മാര്‍ പുളിക്കല്‍ ആശംസിച്ചു.
പുതിയ അതിരൂപതയായി ഉയര്‍ത്തപ്പെട്ട കല്യാണ്‍ അതിരൂപത മെത്രാപ്പോലീത്ത മാര്‍ സെബാസ്റ്റന്‍ വാണിയപ്പുരയ്ക്കലിനൊപ്പം നിയുക്ത മെത്രാപ്പോലീത്തമാരായ മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, മാര്‍ പ്രിന്‍സ് പാണേങ്ങാടന്‍, മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, ബല്‍ത്തങ്ങാടി, അദിലാബാദ് രൂപതകളുടെ മെത്രാന്മാരായി നിയുക്തരായ ഫാ. ജയിംസ് പട്ടേലില്‍, ഫാ. ജോസഫ് തച്ചാറാത്ത് എന്നിവര്‍ക്കും മുന്‍ രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കലിനൊപ്പം രൂപതാ കുടുംബത്തിന്റെ ആശംസകളറിയിക്കുന്നതായി മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *