കാഞ്ഞിരപ്പള്ളി: ഈശോയുടെ മനുഷ്യാവതാരത്തിന്റെ മഹാജൂബിലിയോട് ചേര്‍ന്നും, കാഞ്ഞിരപ്പള്ളി രൂപതയുടെ സുവര്‍ണ്ണ ജൂബിലിക്കൊരുക്കമായും രൂപതയില്‍ മാതൃവേദി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തതിന്റെ 30-ാം വാര്‍ഷികത്തോടനുബന്ധിച്ചും സെപ്റ്റംബര്‍ മൂന്നിന് രൂപത എസ്എം വൈഎമ്മും, മാതൃവേദിയും സംയുക്തമായി മരിയന്‍ തീര്‍ത്ഥാടനം നടത്തുന്നു.
രാവിലെ 9.30ന് രൂപതയിലെ വിവിധ ഇടവകയില്‍ നിന്നുള്ള മാതാക്കളും യുവജനങ്ങളുമൊരുമിച്ച് കത്തീഡ്രല്‍ പള്ളിയില്‍ ദിവ്യകാരുണ്യാരാധന നടത്തും. തുടര്‍ന്ന് കാഞ്ഞിരപ്പള്ളി ടൗണ്‍ ചുറ്റി ജപമാല പ്രദക്ഷിണം നടക്കും. പരിശുദ്ധ അമ്മയുടെ 30 പ്രത്യക്ഷീകരണങ്ങള്‍ ഉള്‍ച്ചേര്‍ത്തുകൊണ്ടാണ് പ്രദക്ഷിണം നടത്തുന്നത്.
പ്രദക്ഷിണം പള്ളിയിലെത്തുമ്പോള്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ മരിയന്‍ സന്ദേശം നല്‍കും. തുടര്‍ന്ന് എസ്എംവൈഎം രൂപത ഡയറക്ടര്‍ ഫാ. തോമസ് നരിപ്പാറ, മാതൃവേദി രൂപത ഡയറക്ടര്‍ ഫാ. മാത്യു ഓലിക്കല്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. സമ്പൂര്‍ണ്ണ ബൈബിള്‍ പകര്‍ത്തിയെഴുതിയ കുടുംബങ്ങളെ മാര്‍ പുളിക്കല്‍ അനുമോദിക്കും.
മാതൃവേദി, എസ്എംവൈഎം സംഘടനകളുടെ രൂപത, ഫൊറോന ഭാരവാഹികള്‍ മരിയന്‍ തീര്‍ത്ഥാടനത്തിന് നേതൃത്വം നല്‍കും.
Leave a Comment
Your email address will not be published. Required fields are marked with *