ഡൊഡോമ/ടാന്‍സാനിയ: ടാന്‍സാനിയയിലെ മിഷനറി സിസ്റ്റേഴ്സ് ഓഫ് സെന്റ് തെരേസ് ഓഫ് ദി ചൈല്‍ഡ് ജീസസ് (എംസിഎസ്ടി) സന്യാസിനി സഭയുടെ സുപ്പീരിയര്‍ ജനറലുള്‍പ്പടെ നാല് സന്യാസിനിമാരും ഡ്രൈവറും മ്വാന്‍സ അതിരൂപതയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരണമടഞ്ഞു. കലുലുമ-ബുകുമ്പി പ്രദേശത്താണ് എംസിഎസ്ടി സുപ്പീരിയര്‍ ജനറലും സെക്രട്ടറിയും മറ്റ് രണ്ട് സന്യാസിനിമാരും ഒരു ഡ്രൈവറും മരിച്ച അപകടം നടന്നത്. അപകടത്തില്‍ പരുക്കേറ്റ ഒരു സന്യാസിനിയുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.
സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ലിലിയന്‍ കപോംഗോ, സെക്രട്ടറി സിസ്റ്റര്‍ നെരിനാഥെ, സിസ്റ്റര്‍ ഡമാരിസ് മതേക്ക, സിസ്റ്റര്‍ സ്റ്റെല്ലാ മാരിസ് എന്നിവരാണ് അപകടത്തില്‍ മരണമടഞ്ഞത്.
Leave a Comment
Your email address will not be published. Required fields are marked with *