എറണാകുളം: എല്ലാവരെയും ഒരുമിച്ചിരുത്തി സമവായത്തി ലൂടെ മുനമ്പം പ്രശ്‌നം അടിയന്തരമായി ഭരണകൂടം പരിഹരിക്കണമെന്ന് വരാപ്പുഴ അര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തി പ്പറമ്പില്‍. മുനമ്പം ഭൂസംരക്ഷണ സമിതി മുനമ്പത്ത് നടത്തുന്ന നിരാഹാര സമരത്തിന്റെ 350-ാം ദിനത്തില്‍ കെഎല്‍സിഎയുടെ നേതൃത്വത്തില്‍ എറണാകുളത്ത് ഭൂസംരക്ഷണസമിതി നടത്തിയ ശ്രദ്ധ ക്ഷണിക്കല്‍ സമരത്തിന്റെ വാര്‍ഷിക ദിനത്തില്‍ എറണാകുളം മദര്‍ തെരേസ സ്‌ക്വയറില്‍ നടന്ന കൂട്ടനിരാഹാര സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാ മനുഷ്യരെയുംപോലെ വിലകൊടുത്തു വാങ്ങിയ ഭൂമിയില്‍ സര്‍വ്വവിധ അവകാശങ്ങളോടും കൂടി ജീവിക്കാന്‍ മുനമ്പത്തെ 610 കുടുംബങ്ങള്‍ക്കും അര്‍ഹതയുണ്ട്. രാജ്യത്തെ ഒരു കോടതിയും ഈ ഭൂമി വഖഫ് ഭൂമിയാണ് എന്ന് പറഞ്ഞിട്ടില്ലെ ന്നും ആര്‍ച്ചുബിഷപ് പറഞ്ഞു.
ഭൂസംരക്ഷണ സമിതി ചെയര്‍മാന്‍ ജോസഫ് റോക്കി പാലക്കല്‍ അധ്യക്ഷത വഹിച്ചു. എസ്എന്‍ഡിപി യോഗം ലീഗല്‍ അഡൈ്വസര്‍ അഡ്വ. രാജന്‍ ബാബു മുഖ്യപ്രഭാഷണം നടത്തി. കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍, മലങ്കര ഓര്‍ത്തഡോക്‌സ് സഭ അങ്കമാലി ഭദ്രസനാധിപന്‍ ഡോ. യൂഹന്നാന്‍ മാര്‍ പോളി കാര്‍പോസ് മെത്രാപ്പോലീത്ത, ഭൂരസംരക്ഷ സമിതി രക്ഷാധികാരി ഫാ. ആന്റണി സേവ്യര്‍ തറയില്‍, ഭൂസംരക്ഷണ സമിതി രക്ഷാധികാരി മുരുകന്‍ കാതികുളത്ത്, അഖില കേരള ധീവര സമുദായം സംസ്ഥാന പ്രസിഡന്റ് എം. വി വാരിജാക്ഷന്‍, കോട്ടപ്പുറം രൂപത വികാരി ജനറല്‍ മോണ്‍. റോക്കി റോബി കളത്തില്‍, എസ്എന്‍ഡിപി വൈപ്പിന്‍ യൂണിയന്‍ പ്രസിഡന്റ് ടി. ജി വിജയന്‍, കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി റവ. ഡോ. ജിജു അറക്കത്തറ, കെഎല്‍സിഎ സം സ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, കെആര്‍ എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, ആക്ട്‌സ് ജനറല്‍ സെക്രട്ടറി ജോര്‍ജ് സെബാസ്റ്റ്യന്‍, എസ്എന്‍ഡിപി യോഗം മെമ്പര്‍ കെ. പി ഗോപാലകൃഷ്ണന്‍, കെഎല്‍സിഡബ്ലിയുഎ സംസ്ഥാന ആനിമേറ്റര്‍ സിസ്റ്റര്‍ നിരഞ്ജന, വരാപ്പുഴ അതിരൂപത കെഎല്‍സിഎ വൈസ് പ്രസിഡന്റ് ബാബു ആന്റണി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *