Follow Us On

03

October

2025

Friday

വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന ദുരുദ്ദേശ്യപരം: സീറോമലബാര്‍ സഭ

വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന ദുരുദ്ദേശ്യപരം: സീറോമലബാര്‍ സഭ
കാക്കനാട്: ഭിന്നശേഷിക്കാര്‍ക്ക് നിയമനം നല്‍കുന്നതില്‍ ക്രൈസ്ത മാനേജ്‌മെന്റുകള്‍ തടസം നില്‍ക്കുന്നു എന്ന് ധ്വനിപ്പിക്കുന്ന വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ പ്രസ്താവന  ദുരുദ്ദേശ്യപരവും തെറ്റിദ്ധാരണജനകവുമാണെന്ന് സീറോമലബാര്‍ സഭ.
കേരളത്തിലെ ക്രിസ്ത്യന്‍ എയ്ഡഡ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് അധ്യാപകര്‍ സര്‍ക്കാരിന്റെ പക്ഷപാതപരമായ  നിലപാടുമൂലം ഗൗരവമായ പ്രതിസന്ധി യിലായിരിക്കുന്ന ഈ കാലത്താണ് ക്രൈസ്തവ സമൂഹത്തി നെതിരെ ഇത്തരമൊരു പ്രസ്താവന നടത്തിയിരിക്കുന്നതെന്ന് സീറോമലബാര്‍ സഭ പിആര്‍ഒ ഫാ. ടോം ഓലിക്കരോട്ട് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ അനുശാസിക്കുന്ന വിധത്തില്‍ ഭിന്നശേഷിനിയമനവും ആവശ്യമായ ഒഴിവുകളും നിലനി ര്‍ത്തിയിട്ടുണ്ടെന്ന സത്യവാങ്മൂലം ക്രൈസ്തവ മാനേജ്‌മെന്റുകള്‍ സര്‍ക്കാരിനും സുപ്രീംകോടതിക്കും നല്‍കിയിട്ടുണ്ടെന്ന യാഥാര്‍ഥ്യം മറച്ചുവച്ചു അദ്ദേഹം ഇങ്ങനെ സംസാരിച്ചത്  ഉചിതമായില്ല. കോടതിവിധി അനുസരിച്ചും സര്‍ക്കാരിന്റെ ഉത്തരവ്പ്രകാരവും നിശ്ചിതശതമാനം ഒഴിവുകള്‍ ഭിന്നശേഷി ക്കാര്‍ക്കായി കേരളത്തിലെ കത്തോലിക്കാ മാനേജ്‌മെന്റുകള്‍ മാറ്റിവച്ചിട്ടുണ്ട്.
എന്നാല്‍ ഭിന്നശേഷിക്കാര്‍ക്കായി സംവരണം ചെയ്ത് മാറ്റിവെച്ച 2022 വരെയുള്ള ഒഴിവുകളില്‍ പകുതിയില്‍പോലും അര്‍ഹരാ യിട്ടുള്ളവര്‍ ഇതുവരെ എത്തിയിട്ടില്ല. അതുകൂടാതെ, 2022 – 25 കാലയളവില്‍ ഉണ്ടായ തസ്തികള്‍ക്ക് ആനുപാതികമായി സൃഷ്ടിക്കപ്പെട്ട ഒഴിവുകള്‍ നികത്തപ്പെടാതെ അവശേഷി ക്കുകയുമാണ്. പക്ഷേ ആവശ്യത്തിന് ഭിന്നശേഷിക്കാരായ  അധ്യാപകര്‍ ലഭ്യമല്ല.
ഭിന്നശേഷി വിഭാഗത്തില്‍ല്‍പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി നിയമാനുസൃതമായി ഒഴിവുകള്‍ എയ്ഡഡ് സ്‌കൂളകളില്‍ ഒഴിച്ചിട്ടശേഷം മറ്റു നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കി അവയെ ക്രമവല്‍ക്കരിക്കണമെന്നു എന്‍എസ്എസ്  മാനേജ്മെന്റിന്റെ കീഴിലുള്ള സ്‌കൂള്‍ നിയമനവുമായി ബന്ധപ്പെട്ട വിധിയില്‍ സുപ്രീംകോടതി തീര്‍പ്പുകല്‍പ്പിക്കുകയും അതേ തുടര്‍ന്ന് അനുകൂലമായ ഉത്തരവ് കേരള സര്‍ക്കാര്‍ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
ഇക്കാര്യത്തില്‍  ക്രിസ്ത്യന്‍ എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റ് കണ്‍സോര്‍ഷ്യം കേരള ഹൈകോടതിയില്‍നിന്നും അനുകൂലമായ ഉത്തരവ് നേടിയിട്ടുമുണ്ട്. എയ്ഡഡ് അധ്യാപകന്‍ എന്ന നിലയില്‍ എന്‍എസ്എസ് ആയാലും ക്രിസ്ത്യന്‍ ആയാലും നല്‍കുന്ന സേവനത്തിന് മാറ്റമില്ലന്നിരിക്കെ എന്തുകൊണ്ടാണ് ക്രൈസ്തവ മാനേജ്മെന്റുകളോട് സര്‍ക്കാരിന്റെ ഈ പക്ഷപാതപരമായ  സമീപനം? എന്‍.എസ്.എസ് സമര്‍പ്പിച്ച കേസില്‍ സുപ്രീംകോടതി നടത്തിയ വിധിന്യായത്തില്‍തന്നെ സമാനസ്വഭാവമുള്ള സൊസൈറ്റികള്‍ക്കും ഈ ഉത്തരവ് നടപ്പാക്കാം എന്ന കാര്യം വ്യക്തമാക്കിയിരുന്നതാണ്.
ഈ വിഷയങ്ങള്‍ ഉന്നയിക്കുമ്പോളെല്ലാം വിദ്യാഭ്യാസവകുപ്പിന്റെ ധിക്കാരപൂര്‍വമായ മറുപടി, നിങ്ങള്‍ വേണമെങ്കില്‍ കോടതിയില്‍ പോയ്‌കൊള്ളൂ എന്നാണ്. പൗരാവകാശങ്ങള്‍ നേടിയെടുക്കുന്നതി നുവേണ്ടി കോടതിയില്‍ പോകാനാണെങ്കില്‍ ജനാധിപത്യ സര്‍ക്കാരിന്റെ ചുമതലയെന്താണെന്നുകൂടെ മന്ത്രി വ്യക്തമാ ക്കണം. അധ്യാപകനിയമനം പരമാവധി നീട്ടിക്കൊണ്ടു പോയി ക്രൈസ്തവ മാനേജ്‌മെന്റുകളെയും അവിടെ ജോലി ചെയ്യുന്ന അധ്യാപകരെയും ദ്രോഹിക്കുകയെന്ന വിദ്യാഭ്യാസ വകുപ്പിന്റെ  ഗൂഢലക്ഷ്യം മറച്ചുവച്ച് വസ്തുതാവിരുദ്ധമായി കാര്യങ്ങള്‍  പ്രചരിപ്പിക്കുന്ന മന്ത്രിയുടെ നിലപാട് അദ്ദേഹം വഹിക്കുന്ന പദവിക്ക് ചേരുന്നതല്ലെന്ന് പ്രസ്താവനയില്‍ പറയുന്നു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?