വത്തിക്കാന്‍ സിറ്റി: സകല വിശുദ്ധരുടെയും തിരുനാള്‍ ദിനമായ നവംബര്‍ 1 ന് വിശുദ്ധ ജോണ്‍ ഹെന്റി ന്യൂമാനെ വേദപാരംഗതനായി പ്രഖ്യാപിക്കും. വത്തിക്കാന്‍ ചത്വരത്തില്‍ മതബോധകരുടെ ജൂബിലയോടനുബന്ധിച്ച് അര്‍പ്പിച്ച ദിവ്യബലിക്ക് ശേഷം ലിയോ 14 ാമന്‍ പാപ്പ തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ദൈവശാസ്ത്രത്തിന്റെ നവീകരണത്തിലും ക്രൈസ്തവ സിദ്ധാന്തത്തിന്റെ വികാസം മനസിലാക്കുന്നതിലും വിശുദ്ധ ന്യൂമാന്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ച്, വിദ്യാഭ്യാസ ജൂബിലിയോടനുനബന്ധിച്ച് അദ്ദേഹത്തെ വേദപാരംഗതന്‍ (ഡോക്ടര്‍ ഓഫ് ദി ചര്‍ച്ച്) ആയി പ്രഖ്യാപിക്കുമെന്ന് ലിയോ 14 ാമന്‍ പാപ്പ പറഞ്ഞു.
ഈ പ്രഖ്യാപനത്തോടെ, ന്യൂമാന്‍ സഭയുടെ 38-ാമത്തെ വേദപാരംഗതനായി മാറും. 19 ാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് ദൈവശാസ്ത്രജ്ഞനായ ന്യൂമാന്‍, 1845-ല്‍ വാഴ്ത്തപ്പെട്ട ഡൊമിനിക് ബാര്‍ബറിയുടെ മാര്‍ഗനിര്‍ദേശപ്രകാരമാണ് കത്തോലിക്കാ സഭയിലേക്ക് കടന്നുവന്നത്. അതിന് മുമ്പ് അദ്ദേഹം ഒരു പ്രശസ്ത ആംഗ്ലിക്കന്‍ പുരോഹിതനായിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷം കത്തോലിക്ക വൈദികനായി അഭിഷിക്തനായ അദ്ദേഹത്തെ 1879-ല്‍ ലിയോ 13-ാമന്‍ പാപ്പ കര്‍ദിനാളായി ഉയര്‍ത്തുകയും ചെയ്തു.
Leave a Comment
Your email address will not be published. Required fields are marked with *