ലാന്‍സിംഗ്: യുഎസിലെ മിഷിഗന്‍ സംസ്ഥാനത്ത് ലാറ്റര്‍-ഡേ സെയിന്റ്സ് ദൈവാലയത്തിന് നേരെ നടന്ന വെടിവയ്പ്പിലും തീവയ്പ്പിലും നാല് പേര്‍ മരിക്കുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഡെട്രോയിട്ടിന് നൂറ് കിലോമീറ്റര്‍ അകലെയുള്ള ഗ്രാന്റ് ബ്‌ളാങ്കില്‍ സ്ഥിതി ചെയ്യുന്ന ദൈവാലയമാണ് ആക്രമണത്തിന് ഇരയായത്.
തോമസ് ജേക്കബ് സാന്‍ഫോര്‍ഡ് എന്ന് തോക്കുധാരി പിന്നീട് പാര്‍ക്കിംഗ് സ്ഥലത്ത് വെച്ച് പോലീസുമായി നടത്തിയ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ആദ്യത്തെ കോള്‍ ലഭിച്ച് എട്ട് മിനിറ്റിനുള്ളില്‍ പ്രതിയെ നിര്‍വീര്യമാക്കിയതായി ഗ്രാന്‍ഡ് ബ്ലാങ്ക് പോലീസ് മേധാവി വില്യം റെയ്ന്‍ പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സംഭവങ്ങളെ ‘ഭയാനകം’ എന്ന് വിശേഷിപ്പിച്ചു. ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.
Leave a Comment
Your email address will not be published. Required fields are marked with *