കൊപ്പേല്‍ (ടെക്‌സാസ്): ചിക്കാഗോ സെന്റ് തോമസ് സീറോമലബാര്‍ രൂപതയുടെ രജത ജൂബിലിയോടാനുബന്ധിച്ചു നടത്തിയ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ (സിഎംഎല്‍) മൂന്നാം വാര്‍ഷികാഘോഷങ്ങള്‍ക്ക് അവിസ്മരണീയമായ പരിസമാപ്തി. അമേരിക്കയിലെ ടെക്‌സാസ് സംസ്ഥാനത്തുള്ള കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോമലബാര്‍ കത്തോലിക്കാ ഇടവക പരിപാടികള്‍ക്ക് ആതിഥേയത്വം വഹിച്ചു.
സമ്മേളനം ചിക്കാഗോ രൂപതാ ബിഷപ് മാര്‍ ജോയ് ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു. മിഷന്‍ ലീഗിലെ പ്രവര്‍ത്തനത്തിലൂടെ നല്ല പ്രേഷിതരായി മാറുവാന്‍ ഏവര്‍ക്കും സാധിക്കണമെന്നു അദ്ദേഹം പറഞ്ഞു.
മിഷന്‍ ലീഗ് ചിക്കാഗോ രൂപതാ പ്രസിഡന്റ് സിജോയ് സിറിയക് പറപ്പള്ളില്‍ അധ്യക്ഷത വഹിച്ചു. ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത് അനുഗ്രഹ പ്രഭാഷണവും മിഷന്‍ ലീഗ് അന്ത ര്‍ദേശീയ ഡയറക്ടര്‍ ഫാ. ജെയിംസ് പുന്നപ്ലാക്കില്‍ മുഖ്യപ്ര ഭാഷണവും നടത്തി.

മിഷന്‍ ലീഗ് രൂപതാ ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് ദാനവേലില്‍, ജനറല്‍ സെക്രട്ടറി ടിസണ്‍ തോമസ്, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ബിന്‍സ് ചേത്തലില്‍, കൊപ്പേല്‍ ഇടവക വികാരി ഫാ. മാത്യൂസ് മുഞ്ഞനാട്ട്, കൊപ്പേല്‍ യൂണിറ്റ് പ്രസിഡന്റ് ലില്ലിയണ്‍ സംഗീത്, കോ-ഓര്‍ഡിനേറ്റര്‍മാരായ ആന്‍ റ്റോമി, റോസ്‌മേരി ആലപ്പാട്ട് എന്നിവര്‍ പ്രസംഗിച്ചു.
മിഷന്‍ ലീഗ് അംഗങ്ങള്‍ക്കായി നടന്ന സെമിനാറില്‍ രൂപതാ ജോയിന്റ് ഡയറക്ടര്‍ സിസ്റ്റര്‍ ആഗ്‌നസ് മരിയ എംഎസ്എംഐ, ഫാ. ഡായി കുന്നത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള യുവജന ടീം ക്ലാസുകള്‍ നയിച്ചു.
ആവേശഭരിതമായി മാറിയ പ്രേഷിത റാലി
മിഷന്‍ ലീഗിന്റെ വാര്‍ഷികത്തിന്റെ ഭാഗമായി നടന്ന വര്‍ണശബളമായ പ്രേഷിത റാലി ആവേശഭരിതമായി. ടെക്‌സാസ്, ഒക്കലഹോമ സംസ്ഥാനങ്ങളിലെ വിവിധ ഇടവകളില്‍ നിന്നുള്ള കുട്ടികളും മുതിര്‍ന്നവരുമടക്കം ആയിരത്തോളം പേര്‍ ഇടവകകളുടെ ബാനറുകള്‍ക്ക് പിന്നില്‍ അണിചേര്‍ന്നു.

ഏറ്റവും മുന്നിലായി മിഷന്‍ ലീഗ് രൂപത ഭാരവാഹികളും ബിഷപ്പുമാരും റാലി നയിച്ചു. വിശുദ്ധരുടെ വേഷങ്ങളണിഞ്ഞ കുട്ടി വിശുദ്ധരും പ്ലോട്ടുകളും വാദ്യമേളങ്ങളും റാലിക്ക് കൊഴു പ്പേകി.
ചെറുപുഷ്പ മിഷന്‍ ലീഗിന്റെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് മൂന്ന് വര്‍ഷം മുന്‍പാണ് ചിക്കാഗോ രൂപതാതലത്തില്‍ സംഘടന ഉദ്ഘാടനം ചെയ്തത്. ചിക്കാഗോ രൂപതയിലെ എല്ലാ ഇടവകകളിലും മിഷനുകളിലും സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു.
Leave a Comment
Your email address will not be published. Required fields are marked with *