Follow Us On

30

October

2025

Thursday

ക്രിമിനല്‍ സംഘത്തിന് എതിരായ പോലീസ് നടപടി: റിയോ ഡി ജനീറോയില്‍ 100-ലധികം പേര്‍ മരിച്ചു; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കാരിത്താസ് ബ്രസീല്‍

ക്രിമിനല്‍ സംഘത്തിന് എതിരായ പോലീസ് നടപടി: റിയോ ഡി ജനീറോയില്‍ 100-ലധികം പേര്‍ മരിച്ചു; സമഗ്ര അന്വേഷണം  ആവശ്യപ്പെട്ട് കാരിത്താസ് ബ്രസീല്‍
റിയോ ഡി ജനീറോ/ ബ്രസീല്‍: ഒക്ടോബര്‍ 28-ന് റിയോ ഡി ജനീറോയില്‍ നടന്ന പോലീസ്  നടപടിയെ തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലുകളില്‍ 100-ലധികം പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കാരിത്താസ് ബ്രസീല്‍. റിയോ ഡി ജനീറോ സംസ്ഥാനത്തെ ദുരന്തത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ഒരോ മരണത്തെക്കുറിച്ചും  ഒരോ പരിക്കുകളെക്കുറിച്ചും കര്‍ശനവും സുതാര്യവുമായ അന്വേഷണം നടത്തണമെന്ന് കാരിത്താസ് ആവശ്യപ്പട്ടു.  സാധാരണക്കാരും നിരപരാധികളും സംഘര്‍ഷത്തില്‍ ഇരകളായതിന്റെ സൂചനകള്‍ ഉള്ളതായി കാരിത്താസ് ചൂണ്ടിക്കാണിച്ചു.
ആയുധങ്ങള്‍ കൊണ്ടോ ഒറ്റപ്പെട്ട നടപടികള്‍ കൊണ്ടോ  സുരക്ഷ കെട്ടിപ്പടുക്കാനാവില്ലെന്നും, മറിച്ച് ഘടനാപരമായ നയങ്ങളിലൂടെ സമാധാനം സംജാതമാക്കണമെന്നും കാരിത്താസ് ആവശ്യപ്പെട്ടു. സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനും മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ഓരോ വ്യക്തിയുടെയും അന്തസ്സ് ശക്തിപ്പെടുത്തുന്നതിനും പ്രതിജ്ഞാബദ്ധമാണെന്നും കാരിത്താസിന്റെ പ്രസ്താവനയില്‍ പറയുന്നു.
ബ്രസീലിലെ ഏറ്റവും വലിയ ക്രിമിനല്‍ സംഘടനകളിലൊന്നായ കൊമാണ്ടോ വെര്‍മെല്‍ഹോയ്ക്കെതിരെ റിയോ ഡി ജനീറോയിലെ പൊതു സുരക്ഷാ സേന നടത്തിയ നടപടിയെ തുടര്‍ന്നാണ് റിയോയില്‍ സംഘര്‍ഷം കത്തിപ്പടര്‍ന്നത്. നൂറ് അറസ്റ്റ് വാറണ്ടുകള്‍ നടപ്പിലാക്കുകയും ക്രിനിമല്‍ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തടയുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ. നഗരത്തിന്റെ വടക്കന്‍ മേഖലയിലെ അലെമാവോ, പെന്‍ഹ സമുച്ചയങ്ങളിലാണ് പോലീസ് നടപടിയുണ്ടായത്. പുലര്‍ച്ചെ,  നടത്തിയ പോലീസ് നടപടിക്കെതിരെ മയക്കുമരുന്ന് കടത്തുകാര്‍ വെടിവെപ്പും ബാരിക്കേഡുകളും ഉപയോഗിച്ച് പ്രതികരിച്ചതോടെ നഗരത്തിലുടനീളം സംഘര്‍ഷം വ്യാപിക്കുകയായിരുന്നു.
റിയോ ഡി ജനീറോ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, നാല് പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ കുറഞ്ഞത് 64 പേര്‍ ഓപ്പറേഷനില്‍ മരിച്ചു. 81 പേരെ അറസ്റ്റ് ചെയ്തു, ഏകദേശം 100 റൈഫിളുകള്‍ പിടിച്ചെടുത്തു. എന്നാല്‍ ഇതുകൂടാതെ പന്‍ഹ സമുച്ചയത്തില്‍ നിന്ന് 64 മൃതദേഹങ്ങള്‍ കൂടെ കണ്ടെടുത്തതോടെ അക്രമത്തില്‍ മരിച്ചവരുടെ സംഖ്യ നൂറ് കവിഞ്ഞു.

എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നതിലൂടെ, ഗവണ്‍മെന്റ് മനുഷ്യാവകാശങ്ങള്‍, അന്തസ്സ്, നീതി എന്നിവയോട് ആദരവ് ഉറപ്പുനല്‍കണമെന്ന് കാരിത്താസ് അഭ്യര്‍ത്ഥിക്കുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?