ചെമ്പേരി: കെസിവൈഎം-എസ്എംവൈഎം തലശേരി അതിരൂപത കലോത്സവം ചെമ്പേരി നിര്‍മല ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വച്ച് നടത്തി. വിമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജ് മാനേജര്‍ ഫാ. ജെയിംസ് ചെല്ലങ്കോട്ട് കലോത്സവം ഉദ്ഘാടനം  ചെയ്തു. കെസിവൈഎം അതിരൂപത പ്രസിഡന്റ് അബിന്‍ വടക്കേക്കര പതാക ഉയര്‍ത്തി.
ആയിരത്തിലധികം യുവജനങ്ങള്‍ പങ്കെടുത്ത കലോത്സവത്തില്‍ മണിക്കടവ് ഫൊറോന ഒന്നാം സ്ഥാനവും പേരാവൂര്‍ ഫെറോന രണ്ടാം സ്ഥാനവും വായാട്ടുപറമ്പ് ഫൊറോന മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
 സമാപന സമ്മേളനവും സമ്മാനദാനവും ചെമ്പേരി ലൂര്‍ദ് മാതാ ബസിലിക്ക റെക്ടര്‍ റവ. ഡോ. ജോര്‍ജ്ജ് കാഞ്ഞിരക്കാട്ട് ഉദ്ഘാ ടനം ചെയ്തു. കെസിവൈഎം അതിരൂപത പ്രസിഡന്റ് അബിന്‍ വടക്കേക്കര അധ്യക്ഷത വഹിച്ചു.
അതിരൂപത ഡയറക്ടര്‍ ഫാ. അഖില്‍ മുക്കുഴി, സംസ്ഥാന സെക്രട്ടറി വിപിന്‍ ജോസഫ്, ജനറല്‍ സെക്രട്ടറി അമല്‍ പേഴുംകാട്ടില്‍, വൈസ് ഡയറക്ടര്‍ സിസ്റ്റര്‍ ജോസ്ന എസ്.എച്ച്, അതിരൂപത ഭാരവാഹികളായ ബിബിന്‍ പീടിയേക്കല്‍, അഖില്‍ നെല്ലിക്കല്‍, ശ്രേയ ശ്രുതിനിലയം, സാന്‍ജോസ് കളരിമുറിയില്‍, സോന ചവണിയാങ്കല്‍, എഡ്വിന്‍ ജോര്‍ജ്, അഞ്ചു വരിക്കാനിക്കല്‍, അപര്‍ണ്ണ സോണി എന്നിവര്‍ പ്രസംഗിച്ചു.
















Leave a Comment
Your email address will not be published. Required fields are marked with *