Follow Us On

13

November

2025

Thursday

അര്‍ഹതപ്പെട്ടവര്‍ക്ക് ഇഡബ്ല്യുഎസ് ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നു എന്ന് മുന്നാക്കക്ഷേമ കമ്മീഷന്‍ ഉറപ്പ് വരുത്തണം; ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്

അര്‍ഹതപ്പെട്ടവര്‍ക്ക്  ഇഡബ്ല്യുഎസ് ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നു എന്ന്  മുന്നാക്കക്ഷേമ കമ്മീഷന്‍ ഉറപ്പ് വരുത്തണം; ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്
തൃശൂര്‍: സംവരണരഹിത സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവര്‍ക്കുള്ള ഇഡബ്ല്യുഎസ് സാക്ഷ്യപത്രം ലഭ്യമാക്കുന്നതില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഗുരുതരമായ കൃത്യവിലോപം വരുത്തുന്ന സാഹചര്യങ്ങളില്‍ ശക്തമായ ഇടപെടലുകള്‍ നടത്താന്‍ സംസ്ഥാന മുന്നാക്ക കമ്മിഷന് സാധിക്കണമെന്ന് സിറോ മലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു. മുന്നാക്ക കമ്മീഷന്‍ അംഗമായി നിയമിതനായ സെബാസ്റ്റ്യന്‍ ചൂണ്ടല്‍-നെ അഭിനന്ദിക്കുന്നതിനായി പബ്ലിക് അഫയേഴ്‌സ് കമ്മിഷന്‍ തൃശൂര്‍ അതിരൂപതാ ആസ്ഥാനത്ത് വിളിച്ച് ചേര്‍ത്ത യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ആറു വര്‍ഷമായി ഇഡബ്ല്യുഎസ് സംവരണം നടപ്പില്‍വരുത്തിയിട്ടും ഇപ്പോഴും അര്‍ഹതപ്പെട്ടവര്‍ക്ക് യഥാസമയം സാക്ഷ്യപത്രങ്ങള്‍ ലഭിക്കുന്നില്ല എന്ന പരാതി കേരളത്തില്‍ പരക്കെ ഉയര്‍ന്നു വന്ന സാഹചര്യത്തിലാണ് മുന്നാക്ക കമ്മിഷന്റെ ഇടപെടല്‍ ഇക്കാര്യത്തില്‍ ഉണ്ടാവണം എന്ന ആവശ്യം യോഗത്തില്‍ ഉന്നയിച്ചത്. സാധാരണക്കാരന്റെ കണ്ണീരൊപ്പാന്‍  മുന്നാക്ക ക്ഷേമ കമ്മിഷന്‍ സാധ്യമായ എല്ലാ ഇടപെടലുകളും നടത്തുമെന്ന് കമ്മീഷന്‍ അംഗം സെബാസ്റ്റ്യന്‍ ചുണ്ടല്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
സിറോ മലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ സെക്രട്ടറി ഫാ. ജയിംസ് കൊക്കാവയലില്‍, കത്തോലിക്കാ കോണ്‍ഗ്രസ് താമരശേരി രൂപതാ ഡയറക്ടര്‍ ഫാ. സബിന്‍ തുമുള്ളില്‍, തൃശൂര്‍ അതിരൂപതാ പിആര്‍ഒ ഫാ. സിംസണ്‍ ചിറമ്മേല്‍, കത്തോലിക്ക കോണ്‍ഗ്രസ് താമരശേരി രൂപത പ്രസിഡന്റ്  ഡോ. ചാക്കോ കാളംപറമ്പില്‍,  തൃശൂര്‍ അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോഷി വടക്കന്‍, ചങ്ങനാശേരി അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ എക്‌സിക്ക്യൂട്ടിവ് അംഗം ആന്റണി ആറില്‍ചിറ ചമ്പക്കുളം, കത്തോലിക്ക കോണ്‍ഗ്രസ് തൃശൂര്‍ അതിരൂപത ട്രഷറര്‍  റോണി അഗസ്റ്റിന്‍ എന്നിവര്‍ സംസാരിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?