വത്തിക്കാന്‍ സിറ്റി: സഭയിലും സമൂഹത്തിലും സ്ത്രീകളുടെ അന്തസ് സംരക്ഷിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും വാഴ്ത്തപ്പെട്ട മദര്‍ ഏലീശ്വാ പ്രചോദനമാണെന്ന് ലിയോ 14-ാമന്‍ മാര്‍പാപ്പ. 19-ാം നൂറ്റാണ്ടിലെ ഇന്ത്യന്‍ സന്യാസിനിയായ വാഴ്ത്തപ്പെട്ട മദര്‍ ഏലീശ്വ ദരിദ്രരായ പെണ്‍കുട്ടികളുടെ വിമോചനത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങളെ പൊതുസദസ്സിനോടനുബന്ധിച്ച് നടത്തിയ അഭിസംബോധനയില്‍ പാപ്പ ശ്ലാഘിച്ചു.
നവംബര്‍ എട്ടിന് വല്ലാര്‍പാടം ബസിലിക്കയുടെ മുന്നിലുള്ള ചത്വരത്തില്‍ നടന്ന ചടങ്ങിലാണ് മദര്‍ ഏലീശ്വയെ വാഴ്ത്തപ്പെട്ടപ്പവളായി പ്രഖ്യാപിച്ചത്. മാര്‍പാപ്പ പ്രത്യേക പ്രതിനിധിയായി ചടങ്ങില്‍ സംബന്ധിച്ച മലേഷ്യയില്‍ നിന്നുള്ള കര്‍ദിനാള്‍ സെബാസ്റ്റ്യന്‍ ഫ്രാന്‍സിസാണ് ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചത്.
തെരേസിയന്‍ കര്‍മലീത്ത സന്യാസിനിമാര്‍ എന്ന് ഇന്നറിയപ്പെടുന്ന കര്‍മലീത്ത നിഷ്പാദുക സന്യാസിനിമാരുടെ മൂന്നാം സഭയുടെ സ്ഥാപകയാണ് മദര്‍ ഏലീശ്വ. ഒരു അമ്മയും വിധവയുമായ ശേഷം സന്യാസവ്രതം സ്വീകരിച്ച് സന്യാസജീവിതത്തിലേക്ക് പ്രവേശിച്ച മദര്‍ ഏലീശ്വ, സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളോട് ആഴത്തിലുള്ള സംവേദനക്ഷമത പുലര്‍ത്തുകയും അവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്തു. 19-ാം നൂറ്റാണ്ടിലെ കര്‍ക്കശമായ സാമൂഹ്യാന്തരീക്ഷത്തില്‍, സ്ത്രീകളുടെ ഉന്നമനത്തിനായുള്ള താക്കോല്‍ വിദ്യാഭ്യാസമാണെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ മദര്‍ ഒരു അനാഥാലയവും ഒരു സ്‌കൂളും സ്ഥാപിക്കുകയും ചെയ്തു.
















Leave a Comment
Your email address will not be published. Required fields are marked with *