Follow Us On

20

November

2025

Thursday

ഭക്ഷ്യമേളയില്‍ നോണ്‍-വെജിറ്റേറിയന്‍ വിഭവങ്ങള്‍; കന്യാസ്ത്രീയായ സ്‌കൂള്‍ പ്രിന്‍പ്പലിനെ ഭീഷണിപ്പെടുത്തി മാപ്പുപറയിച്ചു

ഭക്ഷ്യമേളയില്‍ നോണ്‍-വെജിറ്റേറിയന്‍ വിഭവങ്ങള്‍; കന്യാസ്ത്രീയായ സ്‌കൂള്‍ പ്രിന്‍പ്പലിനെ ഭീഷണിപ്പെടുത്തി മാപ്പുപറയിച്ചു
കച്ച് (ഗുജറാത്ത്): ഞായറാഴ്ച ഇടവകയില്‍ നടത്തിയ ഭക്ഷ്യമേളയില്‍ നോണ്‍-വെജിറ്റേറിയന്‍ വിഭവങ്ങള്‍ നല്‍കിയതിനെതിരെ സംഘപരിവാര്‍ സംഘടനയായ വിഎച്ച്പി, എബിവിപി പ്രവര്‍ത്തകര്‍ കന്യാസ്ത്രീയായ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ ഭീഷണിപ്പെടുത്തി മാപ്പുപറയിച്ചു.
ഗുജറാത്തിലെ രാജ്‌കോട്ട് രൂപതയ്ക്ക് കീഴിലുള്ള കച്ച് ജില്ലയിലെ സെന്റ് തോമസ് കത്തോലിക്ക ഇടവകയുടെ നേതൃത്വത്തിലായിരുന്നു ഭക്ഷ്യമേള നടത്തിയത്. ദേവാലയ കോമ്പൗണ്ടില്‍ സ്ഥലപരിമിതി ഉള്ളതിയില്‍ തൊട്ടടുത്തുള്ള മൗണ്ട് കാര്‍മല്‍ സ്‌കൂളിലായിരുന്നു മേള ഒരുക്കിയത്.
ഇടവകാംഗങ്ങള്‍ വീടുകളില്‍ തയ്യാറാക്കിയ ചെമ്മീന്‍ ബിരിയാണി, ചിക്കന്‍ ബിരിയാണി, മട്ടണ്‍ ബിരിയാണി, ബ്രെഡ് ഓംലെറ്റ് തുടങ്ങിയ പാകം ചെയ്ത വിഭവങ്ങളായിരുന്നു ഭക്ഷ്യമേളയില്‍ ഉണ്ടായിരുന്നത്. ഗെയിംസ് കൗണ്ടറുകള്‍ക്കൊപ്പം 13 വെജിറ്റേറിയന്‍ കൗണ്ടറുകളും 34 നോണ്‍ വെജിറ്റേറിയന്‍ കൗണ്ടറുകളും സജ്ജീകരിച്ചിരുന്നു.
ഭക്ഷ്യമേളയില്‍ 20-ലധികം വെജിറ്റേറിയന്‍ വിഭവങ്ങളും ഒരുക്കിയിരുന്നു. പ്രവേശന കവാടത്തില്‍ ഭക്ഷണ മെനുവും അവയുടെ വിലകളും ഓരോ കൗണ്ടറിന്റെയും വിശദാംശങ്ങളും പ്രദര്‍ശിപ്പിച്ചിരുന്നു. സസ്യാഹാരത്തിന്റെയും മാംസാഹാരത്തി ന്റെയും കൗണ്ടറുകള്‍ തമ്മില്‍ 100 മീറ്റര്‍ അകലം ഉണ്ടായിരുന്നു.
സ്‌കൂളില്‍ മാംസം വില്ക്കുന്നുണ്ടെന്ന് പ്രാദേശിക പത്രത്തില്‍ പിറ്റേദിവസം വാര്‍ത്തവന്നു. ഇതേതുടര്‍ന്ന് നിജസ്ഥിതി എന്താണെന്ന് അന്വേഷിക്കാതെ 50-തോളം വരുന്ന  വിഎച്ച്പി, എബി വിപി സംഘം ജയ് ശ്രീറാം വിളികളുമായി പ്രിന്‍സിപ്പലിന്റെ ഓഫീസിലേക്ക് ഇരച്ചുകയറുകയും ഭീഷണിമുഴക്കുകയും ചെയ്തു. മറ്റ് അധ്യാപകരോടും സ്‌കൂള്‍ ജീവനക്കാരോടും സംസാരിക്കാന്‍ അനുവദിച്ചതുമില്ല.
പ്രിന്‍സിപ്പല്‍ ക്ഷമാപണ കത്ത് നല്‍കണമെന്നും പ്രിന്‍സിപ്പല്‍ സ്ഥാനം രാജിവയ്ക്കണമെന്നുമായിരുന്നു അവരുടെ ആവശ്യം. പ്രിന്‍സിപ്പലിനെ  ഭീഷണിപ്പെടുത്തി ഗുജറാത്തി ഭാഷയില്‍ ക്ഷമാപണ കത്ത് എഴുതി വാങ്ങി. ആ കത്ത് പ്രതിഷേധക്കാര്‍ക്ക് കൈമാറുന്നതിന്റെ ഫോട്ടോയും എടുത്തു.
ഇവിടെയുള്ള ഹോട്ടലുകളില്‍ മാംസാഹാരം ലഭ്യമാണ്. സ്‌കൂള്‍ അവധി ദിവസം ദേവാലയത്തോടനുബന്ധിച്ചു ഇടവകാംഗങ്ങള്‍ നടത്തിയ ഭക്ഷ്യമേളയിലായിരുന്നു നോണ്‍-വെജിറ്റേറിയന്‍ വിഭവങ്ങള്‍ വിതരണം ചെയ്തത്. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാന്‍പോലും സ്വാതന്ത്ര്യമില്ലാത്ത നാടായി ഇന്ത്യ മാറുകയാണോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?