വത്തിക്കാന്‍ സിറ്റി: മലയാളിയായ റവ.ഡോ. ജോഷി ജോര്‍ജ് പൊട്ടയ്ക്കലിനെ ജര്‍മ്മനിയിലെ മയിന്‍സ് രൂപതയുടെ സഹായമെത്രാനായി ലിയോ പതിനാലാമന്‍ മാര്‍പാപ്പ നിയമിച്ചു. കോതമംഗലം രൂപതയിലെ മൂവാറ്റുപുഴ മീങ്കുന്നം ഇടവകയിലെ പൊട്ടയ്ക്കല്‍ പരേതരായ ജോര്‍ജിന്റെയും ഏലിയാമ്മയുടെയും മകനാണ്.
ഓര്‍ഡര്‍ ഓഫ് കാര്‍മലൈറ്റ്‌സ് (ഒകാം) സന്യാസ സമൂഹത്തിന്റെ ഇന്ത്യന്‍ പ്രൊവിന്‍സിലെ (സെന്റ് തോമസ്) അംഗമാണ് ഡോ. ജോഷി പൊട്ടയ്ക്കല്‍. കാനഡയില്‍ സേവനം ചെയ്യുന്ന ഓര്‍ഡര്‍ ഓഫ് കാര്‍മലൈറ്റ്‌സ് സഭാംഗമായ ഫാ. ജോയ്‌സ് പൊട്ടയ്ക്കല്‍, മൂവാറ്റുപുഴ നിര്‍മ്മല കോളേജിലെ അസിസ്റ്റന്റ് പ്രഫസര്‍ ജോബി എന്നിവര്‍ സഹോദരന്മാരാണ്.
ജര്‍മ്മനിയില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ വൈദികന്‍ മെത്രാനാകുന്നത്. 2003 ഡിസംബര്‍ 31ന് പൗരോഹിത്യം സ്വീകരിച്ച റവ. ഡോ. ജോഷി പൊട്ടയ്ക്കല്‍ 22 വര്‍ഷമായി മയിന്‍സ് രൂപതയിലാണ് ശുശ്രൂഷ ചെയ്യുന്നത്. മയിന്‍സ് രൂപതയുടെ വികാരി ജനറാളായി സേവനം ചെയ്യുന്നതിനിടിയാണ് പുതിയ നിയമനം.
എഡി 340-ല്‍ സ്ഥാപിതമായ മയിന്‍സ് ജര്‍മ്മനിയിലെ ഏറ്റവും പഴയ രൂപതകളിലൊന്നാണ്.
















Leave a Comment
Your email address will not be published. Required fields are marked with *