വത്തിക്കാന്‍ സിറ്റി: തുര്‍ക്കിയിലേക്കും ലബനനിലേക്കുമുള്ള അപ്പസ്‌തോലിക യാത്രയ്ക്ക് മുമ്പുള്ള പൊതു സദസില്‍ പ്രാര്‍ത്ഥനകളിലൂടെ തന്റെ യാത്രയെ അനുഗമിക്കുവാന്‍ വിശ്വാസികളോട് അഭ്യര്‍ത്ഥിച്ച് ലിയോ 14 -ാമന്‍ പാപ്പ. തുര്‍ക്കിയും ലബനനും ‘ചരിത്രത്തിലും ആത്മീയതയിലും സമ്പന്നമായ’ രണ്ട് രാജ്യങ്ങളാണെന്ന് പാപ്പ പറഞ്ഞു.
തുര്‍ക്കിയിലെ ഇസ്നിക്ക് ( പഴയ നിഖ്യ ) നഗരത്തില്‍ നടന്ന ‘ഒന്നാം എക്യുമെനിക്കല്‍ കൗണ്‍സിലിന്റെ 1,700-ാം വാര്‍ഷികം അനുസ്മരിക്കാനും കത്തോലിക്കാ സമൂഹവുമായും മറ്റ് മതവിഭാഗങ്ങളുമായും കൂടിക്കാഴ്ച നടത്താനുമുള്ള ഒരു അവസരം കൂടിയാണ് സന്ദര്‍ശനമെന്ന് പാപ്പ പറഞ്ഞു.
ഇന്ന് ഉച്ചയോടെ തുര്‍ക്കിയിലെത്തുന്ന പാപ്പ തുര്‍ക്കി പ്രസിഡന്റ് റജബ് തയിബ് എര്‍ദോഗനുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് മറ്റ് തുര്‍ക്കി ഭരണാധികാരികളെ പാപ്പ അഭിസംബോധന ചെയ്യും. വെള്ളിയാഴ്ച, ആധുനിക ഇസ്നിക്കില്‍, ഒന്നാം എക്യുമെനിക്കല്‍ കൗണ്‍സിലിന്റെ 1,700-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഒരു എക്യുമെനിക്കല്‍ പ്രാര്‍ത്ഥനാ ശുശ്രൂഷയില്‍ പാപ്പ പങ്കെടുക്കും.
ശനിയാഴ്ച, ഇസ്താംബൂളിലെ ഫോക്സ്വാഗണ്‍ അരീനയില്‍ പാപ്പ ദിവ്യബലി അര്‍പ്പിക്കും. അവിടെ, പ്രാദേശിക അധികാരികള്‍, സഭാ നേതാക്കള്‍, മറ്റ് മതങ്ങളുടെ പ്രതിനിധികള്‍, യുവാക്കള്‍ എന്നിവരുള്‍പ്പെടെയുള്ള ഗ്രൂപ്പുകളുമായി പാപ്പ കൂടിക്കാഴ്ച നടത്തും.
തുടര്‍ന്ന് ലബനനിലെത്തുന്ന പാപ്പ ചൊവ്വാഴ്ച റോമിലേക്ക് മടങ്ങുന്നതിന് മുമ്പ്, ബെയ്റൂട്ട് വാട്ടര്‍ഫ്രണ്ടിലും ദിവ്യബലി അര്‍പ്പിക്കും.
















Leave a Comment
Your email address will not be published. Required fields are marked with *