കൊച്ചി: വചനം മാംസമായ ക്രിസ്തുമസിന്റെ ഓര്‍മ ആചരിക്കുന്ന ഡിസംബര്‍ മാസം ബൈബിള്‍ പാരായണ മാസമായി കേരളസത്തോലിക്കാ സഭ ആചരിക്കുന്നു. ദൈവചിന്തയും ദൈവികനന്മയും സ്നേഹവും നിറഞ്ഞ കുറേക്കൂടി നന്മയുള്ള സമൂഹത്തെ വാര്ത്തെടുക്കുന്നതിനുവേണ്ടിയാ ണ് ഡിസംബര്‍മാസം ബൈബിള്‍ പാരായണ മാസമായി കേരള സഭ ആചരിക്കുന്നത്.
വചന പാരായണമാസം ഉദ്ഘാടനം വരാപ്പുഴ പുത്തന്‍പള്ളി ഇടവകയില്‍ കെസിബിസി ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. ജെയിംസ് ആനാപറമ്പില്‍ ഉദ്ഘാടനം ചെയ്തു. ഒരു മണിക്കൂര്‍കൊണ്ട് 150പേര്‍ ഒരുമിച്ചിരുന്ന് ബൈബിള്‍ മുഴുവനും വായിച്ചുതീര്‍ത്ത് സമ്പൂര്‍ണ പാരായണത്തിന് വികാരിഫാ. ജോസ് എടശേരി നേതൃത്വം നല്കി.
ഇരിങ്ങാലക്കുട രൂപതയിലെ കാറളം ഇടവകയില്‍ കെസിബിസി വൈസ്ചെയര്‍മാന്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ 24 ദിവസത്തെ പാരായണം ഉദ്ഘാടനം ചെയ്തു. അറേബ്യന്‍ നാടുകള്‍ക്ക് വേണ്ടിയുള്ള അപ്പസ്തോലിക് വിസിറ്റര്‍ ഫാ. ജോളി വടക്കന്‍ അനുഗ്രഹപ്രഭാഷണം നടത്തി.
വരാപ്പുഴ അതിരൂപതയിലെ ചേരാനല്ലൂര്‍ ഇടവകയില്‍ ഫാ. സിജന്‍ മണുവേലിപറമ്പില്‍ ഇടവകയിലെ കുടുംബങ്ങളെ മുഴുവനും ഉള്‍ക്കൊള്ളിച്ചുള്ള ബൈബിള്‍ പാരായണം ഉദ്ഘാടനം ചെയ്തു.
ബൈബിള്‍ പാരായണമാസ സമാപനം കോട്ടപ്പുറം രൂപത കത്തീഡ്രല്‍ ദൈവാലയത്തില്‍ ഡിസംബര്‍ 28ന് ബിഷപ് അംബ്രോസ് പുത്തന്‍വീട്ടില്‍ നിര്‍വഹിക്കും. ഈ ജൂബിലി വര്‍ഷത്തിലെ ബൈബിള്‍ പാരായണം കേരളത്തിലെ എല്ലാ രൂപതകളിലും നടക്കുന്നുണ്ടെന്ന് കെസിബിസി ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോജു കോക്കാട്ട് പറഞ്ഞു.
















Leave a Comment
Your email address will not be published. Required fields are marked with *