Follow Us On

01

January

2026

Thursday

‘പ്രശസ്തിയേക്കാള്‍ വലുത് ദൈവം’ ഫൈനലിന് മുന്‍പ് ദൈവത്തിന് മുമ്പില്‍ പ്രകടനവുമായി പ്രശസ്ത റിയാലിറ്റി ഷോ താരം

‘പ്രശസ്തിയേക്കാള്‍ വലുത് ദൈവം’ ഫൈനലിന് മുന്‍പ്  ദൈവത്തിന് മുമ്പില്‍  പ്രകടനവുമായി പ്രശസ്ത റിയാലിറ്റി ഷോ താരം

മേരിക്കയിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ‘ദി വോയ്‌സ്’  സീസണ്‍ 28-ന്റെ ആവേശകരമായ ഫൈനല്‍ മത്സരം നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ള സമയം… ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ ഉറ്റുനോക്കുന്ന ആ വലിയ പോരാട്ടത്തിന് തൊട്ടുമുമ്പ്, ഫൈനലിസ്റ്റായ ഓബ്രി നിക്കോള്‍ വലിയ സ്റ്റുഡിയോകളിലോ പരിശീലന കേന്ദ്രങ്ങളിലോ അല്ല ഓടിയത്… പെന്‍സില്‍വാനിയയിലെ ഹാനോവറിലുള്ള ‘ബസിലിക്ക ഓഫ് ദി സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസ്’ എന്ന ചരിത്രപ്രസിദ്ധമായ ദൈവാലയത്തിലേക്കായിരുന്നു അവളുടെ മടക്കയാത്ര. ഫൈനിലിന്റെ വലിയ വേദിയിലേക്ക് ചുവടുവെക്കുന്നതിന് മുന്‍പായി, തനിക്ക്  പാടാനുള്ള കഴിവ് നല്‍കിയവന്റെ മുന്‍പില്‍ നന്ദി പറയാനായിരുന്നു ഓബ്രിയുടെ ഈ യാത്ര.  ഈ അള്‍ത്താരയ്ക്ക് മുന്‍പില്‍ വെച്ചായിരുന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവള്‍ ആദ്യമായി പാടിത്തുടങ്ങിയത്. ആളൊഴിഞ്ഞ ദൈവാലയത്തിലെ ബെഞ്ചുകളിലൊന്നില്‍  ഇരുന്ന് യാതൊരു ആഡംബരങ്ങളുമില്ലാതെ ‘ How Great Thou Art’  (ദൈവമേ നീ എത്ര വലിയവന്‍) എന്ന ഗാനം ഓബ്രി ആലപിച്ചു.

അടുത്ത ദിവസം നടക്കേണ്ട ഫൈനലിലെ കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ദൈവസന്നിധിയില്‍ വിനയാന്വിതയായി നിന്നുകൊണ്ട് അവള്‍ ആലപിച്ച ആ ഗാനം കേട്ടവര്‍ അതിശയിച്ചുപോയി. വലിയ ലൈറ്റുകളോ കാണികളുടെ ആര്‍പ്പുവിളികളോ ഇല്ലാതെ, തന്റെ സൃഷ്ടാവിനോട് മാത്രം സംവദിച്ചുകൊണ്ട് അവള്‍ നടത്തിയ ആ പ്രകടനം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുകയായിരുന്നു. വോയ്‌സ് വേദിയിലെ മിന്നിത്തിളങ്ങുന്ന പ്രകടനങ്ങളേക്കാള്‍ എത്രയോ മനോഹരമായിരുന്നു പള്ളിയില്‍ വെച്ചുള്ള ഈ ആലാപനം എന്നാണ് ഒബ്രിയെ ഇഷ്ടപ്പെടുന്നവര്‍ അഭിപ്രായപ്പെട്ടത്. അവിടെ അവള്‍ പാടിയത് ലോകത്തിന് വേണ്ടിയല്ല, മറിച്ച് തന്റെ വിശ്വാസത്തിന്റെ സാക്ഷ്യമായിട്ടായിരുന്നു. പിന്നീട് നടന്ന ഫൈനലില്‍ നാലാം സ്ഥാനം നേടിയെങ്കിലും, ഓബ്രിക്ക് ഏറ്റവും പ്രധാനപ്പെട്ടത് ദൈവം നല്‍കിയ ഈ വലിയ അവസരമായിരുന്നു.
‘ ജീവിതത്തില്‍ എത്ര വലിയ വിജയങ്ങള്‍ ഉണ്ടാകുമ്പോഴും, നമ്മെ കൈപിടിച്ചു നടത്തിയ ദൈവത്തെ മറക്കരുത്’ എന്ന  സന്ദേശമാണ് ഓബ്രി നിക്കോള്‍ തന്റെ പ്രവൃത്തിയിലൂടെ ലോകത്തിന് നല്‍കുന്നത്. ലോകത്തിന്റെ വലിയ അംഗീകാരങ്ങളേക്കാള്‍, തന്റെ വിശ്വാസത്തിനും ദൈവത്തോടുള്ള കൃതജ്ഞതയ്ക്കും വില നല്‍കുന്ന ഈ യുവഗായിക വിശ്വാസികള്‍ക്കും കലാകാരന്മാര്‍ക്കും വലിയൊരു പ്രചോദനമാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?