ചെന്നൈ: വരാന്‍പോകുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂല്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് ജനാധിപത്യ പ്രക്രിയയില്‍ യുവജനങ്ങളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനൊരുങ്ങി തമിഴ്നാട് കാത്തലിക് യൂത്ത് മൂവ്മെന്റ് (ടിസി വൈഎം).
തമിഴ്നാട് ബിഷപ്സ് കൗണ്‍സിലിന്റെ യുവജന കമ്മീഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ടിസിവൈഎമ്മിന്റെ ജനറല്‍ ബോഡി യോഗത്തില്‍ ഇതു സംബന്ധിച്ച പ്രമേയങ്ങള്‍ പാസാക്കി. സമാന ചിന്താഗതിക്കാരായ ജനാധിപത്യ സംഘടനകളുമായി സഹകരിക്കാന്‍ യോഗം തീരുമാനിച്ചു.
യുവജനങ്ങളെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കുന്നതിന് താഴെത്തട്ടില്‍ വോട്ടര്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്ന് പ്രമേയത്തില്‍ പറയുന്നു.
ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മതസ്വാതന്ത്ര്യം സംരക്ഷിക്കാനും മനുഷ്യന്റെ അന്തസ് സംരക്ഷിക്കാനുമുള്ള പ്രതിബദ്ധതയും സമ്മേളനം എടുത്തുപറഞ്ഞു. ജനാധിപത്യ സ്ഥാപനങ്ങള്‍ക്കും ന്യൂനപക്ഷ അവകാശങ്ങള്‍ക്കും നേരെയുള്ള വര്‍ധിച്ചുവരുന്ന വെല്ലുവിളികളില്‍ സമ്മേളനം ആശങ്ക രേഖപ്പെടുത്തി.
യൂത്ത് കമ്മീഷന് ചെയര്മാന് ബിഷപ് നസറീന്‍ സൂസായി സമ്മേളനത്തെ അഭിസംബോധന ചെയ്തു. തിരഞ്ഞെടുപ്പുകളോട് ഫലപ്രദമായി പ്രതികരിക്കാനും സഹകരിച്ച് പ്രവര്‍ത്തിക്കാനും നെറ്റ്വര്ക്കുകള് ശക്തിപ്പെടുത്താനും രൂപത ഡയറക്ടര്മാരെും യുവജന നേതാക്കളെയും അദ്ദേഹം ആഹ്വാനം ചെയ്തു.
















Leave a Comment
Your email address will not be published. Required fields are marked with *