കൊച്ചി: കേരള ലാറ്റിന്‍ കാത്തലിക് അസോ സിയേഷന് (കെഎല്‍സിഎ) സംസ്ഥാന സമിതി കെആര്‍എല്‍സിസിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സംസ്ഥാനതല നേതൃക്യാമ്പുകള്‍ ശനിയാഴ്ച (ജനുവരി 21ന്) ആരംഭിക്കും. തിരുവനന്തപുരം, കോവളം ആനിമേഷന്‍ സെന്ററില്‍ ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് ആരംഭിക്കുന്ന ക്യാമ്പ് തിരുവനന്തപുരം ലത്തീന്‍ അതിരൂപത വികാരി ജനറല്‍ മോണ്‍. യൂജിന്‍ പെരേര ഉദ്ഘാടനം ചെയ്യും. ലത്തീന്‍ കത്തോലിക്കര്‍ നേരിടുന്ന വിവിധ വിഷയങ്ങളെ ആസ്പദമാക്കിയും പൊതുവായ വിഷയങ്ങളിലും സെഷനുകള്‍ ഉണ്ടാകും.
കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, തിരുവനന്തപുരം ലത്തീന്‍ അതിരൂപത അല്മായ കമ്മീഷന് ഡയറക്ടര്‍ ഫാ. മൈക്കിള്‍ തോമസ്, പ്ലാസിഡ് ഗ്രിഗറി, തോമസ് കെ സ്റ്റീഫന്‍, ആന്റണി ആല്‍ബര്‍ട്ട്, അഡ്വ. ഷെറി ജെ തോമസ് എന്നിവര്‍ വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യും. കെആര്‍എല്‍സിസി അല്മായ കമ്മീഷന് സെക്രട്ടറി ഫാ. ഷാജ്കുമാര്‍ പ്രത്യേക ക്ഷണിതാവായി പകെടുക്കും. കെഎല്‍സിഎ ജനറല്‍ സെക്രട്ടറി ബിജു ജോസി, ട്രഷറര്‍ രതീഷ് ആന്റണി, ക്യാമ്പ് കണ്‍വീനര്‍ പാട്രിക് മൈക്കിള്‍ എന്നിവര്‍ നേതൃത്വം നല്‍കും. നെയ്യാറ്റിന്‍കര, തിരുവനന്തപുരം, കൊല്ലം, പുനലൂര്‍ എന്നീ രൂപതകളില്‍നിന്ന് തിര ഞ്ഞെടുക്കപ്പെട്ട നേതാക്കള്‍ ക്യാമ്പില്‍ പങ്കെടുക്കും.
Leave a Comment
Your email address will not be published. Required fields are marked with *