Follow Us On

24

November

2024

Sunday

പ്രാർത്ഥനകൾ സഫലം, ഇന്തോനേഷ്യയിൽ വിശുദ്ധ മദർ തെരേസയുടെ നാമത്തിലുള്ള ദൈവാലയത്തിന് ഒടുവിൽ നിർമാണ അനുമതി

പ്രാർത്ഥനകൾ സഫലം, ഇന്തോനേഷ്യയിൽ വിശുദ്ധ മദർ തെരേസയുടെ നാമത്തിലുള്ള ദൈവാലയത്തിന് ഒടുവിൽ നിർമാണ അനുമതി

ജക്കാർത്ത: വിശ്വാസീസമൂഹത്തിന്റെ പ്രാർത്ഥനകൾ സഫലമാക്കി ഇന്തോനേഷ്യൻ നഗരമായ ബെക്കാസിയിൽ ഒടുവിൽ കത്തോലിക്കാ ദൈവാലയം നിർമ്മിക്കാൻ പച്ചകൊടി കാട്ടി പ്രാദേശിക ഭരണകൂടം. ദൈവാലയ നിർമ്മാണത്തിനുള്ള അനുമതിപത്രം ഇക്കഴിഞ്ഞ ദിവസം ഗവർണർ റിദ്വാൻ കാമിൽ കൈമാറിയതോടെയാണ് കൊൽത്തക്കയിലെ വിശുദ്ധ തെരേസയുടെ നാമധേയത്തിലുള്ള ദൈവാലയം എന്ന വിശ്വാസീസമൂഹത്തിന്റെ ചിരകാലാഭിലാഷം സാഫല്യത്തിലേക്ക് നീങ്ങുന്നത്.

ദൈവാലയം നിർമിക്കാൻ സികരംഗ് മുനിസിപ്പാലിറ്റിയിൽ വർഷങ്ങൾക്ക് മുമ്പേ പ്രാദേശിക ഇടവക വാങ്ങിയതാണ്. എന്നാൽ, ചില പ്രാദേശിക മുസ്ലീം ഗ്രൂപ്പുകളുടെ സമ്മർദവും ഭരണസംവിധാനം ഉയർത്തിയ ചില നിയമപ്രശ്‌നങ്ങളും മൂലം നിർമാണ അനുമതി നിഷേധിക്കപ്പെടുകയായിരുന്നു. എന്നാൽ, 2024ൽ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ശേഷിക്കേ, പാർട്ടികളിൽനിന്ന് സ്വതന്ത്രമായ പ്രാദേശിക ഭരണകൂടം നഗര വികസ പദ്ധതിയിൽ മാറ്റം വരുത്തിയതാണ് ദൈവാലയ നിർമാണത്തിന് വഴിതുറന്നത്.

വാണിജ്യ പ്രാധാന്യമുളള പ്രദേശത്ത് ആരാധനാലയത്തിന്റെ സാന്നിധ്യം അംഗീകരിച്ചുകൊണ്ട് ദൈവാലയ നിർമ്മാണത്തിന് അനുമതി നൽകുകയായിരുന്നു ഭരണകൂടം. 2021ൽ ഇടക്കാല ജില്ലാ മേധാവിയായി നിയമിച്ചതു മുതൽ എല്ലാ കക്ഷികളുമായും ചേർന്ന് ഈ പ്രതിസന്ധിക്ക് നല്ല പരിഹാരം കണ്ടെത്താൻ താൻ ശ്രമിക്കുകയായിരുന്നുവെന്ന് അഡ്മിനിസ്‌ട്രേഷൻ മാനേജർ ഡാനി റംദാൻ വ്യക്തമാക്കി.

മൂസ്ലീം ഭൂരിപക്ഷ രാജ്യമാണെങ്കിലും അനേകം കത്തോലിക്കാ കുടുംബങ്ങളുള്ള പ്രദേശമാണ് സികരംഗ്. വർഷങ്ങളായി ട്രിനിറ്റി സ്‌കൂളിലെ ഒരു ഹാളിൽ തിരുക്കർമങ്ങൾക്കായി ഒത്തുചേരുന്ന ഈ സമൂഹത്തിന് അധികം താമസിയാതെ സ്വന്തം ദൈവാലയം യാഥാർത്ഥ്യമാകും. എല്ലാ കക്ഷികളുമായും പുതിയ ഭരണകൂടവുമായും നടത്തിയ ആശയവിനിമയത്തിലൂടെയാണ് തങ്ങളുടെ പരിശ്രമം വിജയിച്ചതെന്ന് ഇടവക വികാരി ഫാ. അന്റോണിയസ് സുഹാർദി പറഞ്ഞു. വിശുദ്ധ മദർ തെരേസയുടെ തിരുനാളിനോട് അനുബന്ധിച്ച് സെപ്തംബറിൽ ദൈവാലയത്തിന്റെ ശിലാസ്ഥാപനം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ലോകത്തിലെ ഏറ്റവും വലിയ ദ്വീപ് രാഷ്ട്രമായ ഇന്ത്യോനേഷ്യ, ലോകത്തിൽ ഏറ്റവും കൂടുതൽ മുസ്ലീം ജനസാന്ദ്രതയുള്ള രാജ്യവുമാണ്. 2018ലെ കണക്കുകൾ പ്രകാരം 270 ദശലക്ഷമാണ് ഇവിടുത്തെ ജനസംഖ്യ. ഇതിൽ 86%മാണ് മുസ്ലീം മതസ്ഥർ. ക്രൈസ്തവരുടെ എണ്ണം 11%വരും. ഇതിൽ നാലു ശതമാനത്തിൽ താഴെയാണ് കത്തോലിക്കർ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?