Follow Us On

06

July

2025

Sunday

മെക്‌സിക്കോയിലെ ഏറ്റവും ഉയരം കൂടിയ ക്രിസ്തുശിൽപ്പം ഇനി വിശ്വാസികൾക്ക് സ്വന്തം!

മെക്‌സിക്കോയിലെ ഏറ്റവും ഉയരം കൂടിയ ക്രിസ്തുശിൽപ്പം ഇനി വിശ്വാസികൾക്ക് സ്വന്തം!

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിലെ ഏറ്റവും ഉയരംകൂടിയ ക്രിസ്തുശിൽപ്പം വിശ്വാസികൾക്ക് സമർപ്പിച്ച് മെക്‌സിക്കൻ കത്തോലിക്കാ സഭയും ഭരണകൂടവും. സകാറ്റെകാസ് സംസ്ഥാനത്തെ ടബാസ്‌കോ മുനിസിപ്പാലിറ്റിയിലാണ് 108 അടി ഉയരമുള്ള ക്രിസ്തുശിൽപ്പം ശിരസുയർത്തിയത്. ‘സമാധാനത്തിന്റെ ക്രിസ്തു’ (ക്രിസ്റ്റോ ഡീ ലാ പാസ്) എന്ന് നാമകരണംചെയ്ത ക്രിസ്തുശിൽപ്പം ‘ഫെയ്ത്ത് ആൻഡ് റിലീജ്യനൻ ഹിൽ’ എന്നറിയപ്പെടുന്ന കുന്നിൻ മുകളിലാണ് സ്ഥാപിതമായത്.

ഇക്കഴിഞ്ഞ ഈസ്റ്റർ ദിനത്തിലായിരുന്നു കൂദാശാ കർമം. സംഘടിത കുറ്റകൃത്യങ്ങളാൽ വലയുന്ന സകാറ്റെക്കാസിൽ സമാധാനം കൈവരിക്കണമെന്ന അധികൃതരുടെ ആഗ്രഹമാണ് ശിൽപ്പത്തിന് സമാധാനത്തിന്റെ ക്രിസ്തുവെന്ന പേരിടാൻ പ്രേരണയായത്. സ്റ്റീലും വിവിധ തരം പോളിമറുകളും ഉപയോഗിച്ച് മിഗുവേൽ റോമോ എന്ന ശിൽപ്പി രണ്ടു വർഷംകൊണ്ടാണ് ഈ ശിൽപ്പം യാഥാർത്ഥ്യമാക്കിയത്.

ശിൽപ്പത്തിനുള്ളിൽ ഒരു ഗോവണിയും സന്ദർശകർക്കായി വ്യൂ പോയിന്റുകളും സ്ഥാപിച്ചിട്ടുണ്ട്. തബാസ്‌കോയിലെ ഇമ്മാക്കുലേറ്റ് കൺസപ്ഷൻ ദൈവാലയ വികാരി ഫാ. ലൂയിസ് മാനുവൽ ഡയസാണ് കൂദാശാ കർമം നിർവഹിച്ചത്. സകാറ്റെകാസ് ഗവർണർ ഡേവിഡ് മോൺറിയൽ അവില, ടബാസ്‌കോ മുൻസിപ്പൽ പ്രസിഡന്റ് ഗിൽ മാർട്ടിനെസ് എന്നിവർ സന്നിഹിതരായിരുന്നു. സമാധാനത്തിന്റെ ക്രിസ്തുരൂപം വാഗ്ദാനം ചെയ്യുന്ന സമാധാനവും അത്ഭുതങ്ങളും കണ്ടെത്താൻ ജനങ്ങളെ ക്ഷണിക്കുന്ന സന്ദേശം ഗവർണർ ഡേവിഡ് മോൺറിയൽ അവില ഫേസ്ബുക്ക് പോസ്റ്റ് ചെയ്തതും ശ്രദ്ധേയമായി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?