തൃശൂര്‍: ഫിയാത്ത് മിഷന്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മിഷന്‍ കോണ്‍ഗ്രസ് 19 മുതല്‍ 24 വരെ തൃശൂര്‍ ജെറുസലേം ധ്യാനകേന്ദ്രത്തില്‍ നടക്കും.
മിഷനെ പരിചയപ്പെടുത്തുന്ന വിപുലമായ എക്‌സിബിഷന്‍, മലയാളത്തിലും ഇംഗ്ലീഷിലുമുള്ള മിഷന്‍ ധ്യാനം, ലോകപ്രശസ്ത ധ്യാനഗുരുവായ ഫാ. ജുസപ്പെ ദെ നാര്‍ദിയും സംഘവും നയിക്കുന്ന വൈദികര്‍ക്കുള്ള ധ്യാനം, മിഷന്‍കേന്ദ്രങ്ങള്‍ അവതരിപ്പിക്കുന്ന കള്‍ച്ചറല്‍ എക്‌സ്‌ചേഞ്ച് പരിപാടികള്‍, ബിഷപുമാരുമായി തുറന്നു സംസാരിക്കാന്‍ വേദിയൊരുക്കുന്ന ‘മീറ്റ് ദ ബിഷപ്’ തുടങ്ങി നിരവധി പരിപാടികളാണ് നാലാമത് മിഷന്‍ കോണ്‍ഗ്രസില്‍ ഒരുക്കിയിരിക്കുന്നത്. അതിവിപുലമായ ബൈബിള്‍ എക്‌സ്‌പോ, മിഷന്‍ തീക്ഷ്ണത വര്‍ധിപ്പിക്കാനുതകുന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റ്, മിഷനറിമാരെ ആദരിക്കുന്ന മിഷന്‍ അവാര്‍ഡ് സെറിമണി എന്നിവ മിഷന്‍ കോ ണ്‍ഗ്രസിനോടനുബന്ധിച്ച് നടക്കും.
വൈദികര്‍, സിസ്റ്റേഴ്‌സ്, സെമിനാരിക്കാര്‍, അല്മായ ശുശ്രൂഷകര്‍, കാറ്റികിസം അധ്യാപകര്‍, കാറ്റികിസം വിദ്യാര്‍ത്ഥികള്‍, യുവാക്കള്‍, ജോലിയില്‍നിന്നും വിരമിച്ചവര്‍, ഹിന്ദി സംസാരിക്കുന്നവര്‍, വലിയ കുടുംബങ്ങള്‍ തുടങ്ങിയവര്‍ക്കായി വ്യത്യസ്ത കൂട്ടായ്മകള്‍ വിവിധ ദിവസങ്ങളിലായി ഒരുക്കിയിരിട്ടുണ്ട്.
ഇസ്രായേല്‍ ‘കൊയ്‌നോനിയ ജോണ്‍ ദ ബാപ്റ്റിസ്റ്റ്’ കമ്യൂണിറ്റി നേതൃത്വം നല്‍കുന്ന അഞ്ച് ദിവസം നീളുന്ന ‘ഫിലിപ്പ് കോഴ്‌സി’ല്‍ (ഇവാഞ്ചലൈസേഷന്‍ കോഴ്‌സ്) ഇതിന്റെ ഭാഗമായി നടക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി ബുക്കു ചെയ്യണം. 21-ന് മിഷന്‍ ഡേ ആയി ആഘോഷിക്കും. ‘മാഗ്നിഫിക്കാത്ത് കൊച്ചി’ നേതൃത്വം നല്‍കുന്ന നൈറ്റ് വിജിലാണ് അന്നേദിനത്തിന്റെ സവിശേഷത. തീവ്രവാദികള്‍ ക്രൂരമായി പീഡിപ്പിച്ച കാമറൂണില്‍നിന്നുള്ള വൈദികന്‍ ഫാ. ജൂഡ് തദേവൂസ് ലാങ്കെ അനുഭവം പങ്കുവയ്ക്കും.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ച്ബിഷപ്പുമാരായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ഡോ. വിക്ടര്‍ ലിംഗ്‌ദോ, ഡോ. തോമസ് മേനാംപറമ്പില്‍, ഡോ. ജോണ്‍ മൂലേച്ചിറ, മാര്‍ ജോര്‍ജ് ഞരളക്കാട്ട്, ബിഷപ്പുമാരായ ടോണി നീലങ്കാവില്‍, മാര്‍ റാഫേല്‍ തട്ടില്‍, മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍, ഡോ. ചാക്കോ തോട്ടുമാരിക്കല്‍, തോമസ് മാര്‍ അന്തോണിയോസ്, യോഹന്നാന്‍ മാ ര്‍ തിയോഡോസിയൂസ്, മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, മാര്‍ തോമസ് തറയില്‍, ഡോ. ജോണ്‍ തോമസ്, ഡോ. തോമസ് പുല്ലോപ്പള്ളില്‍, ഡോ. ജെയിംസ് തോപ്പില്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Leave a Comment
Your email address will not be published. Required fields are marked with *