Follow Us On

07

February

2025

Friday

ക്രൈസ്തവര്‍ക്ക് എതിരെ നടക്കുന്ന അക്രമങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി: മാര്‍ ആലഞ്ചേരി

ക്രൈസ്തവര്‍ക്ക് എതിരെ നടക്കുന്ന അക്രമങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി: മാര്‍ ആലഞ്ചേരി

കൊച്ചി: ക്രൈസ്തവര്‍ക്ക് എതിരെ ഉത്തരേന്ത്യയുടെ പല ഭാഗങ്ങളില്‍ നടക്കുന്ന അക്രമ സംഭവങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്ന് സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. പ്രധാനമന്ത്രിയുമായി ക്രൈസ്തവ സഭകളുടെ അധ്യക്ഷന്മാര്‍ നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മാര്‍ ആലഞ്ചേരി. എല്ലാ ജനങ്ങള്‍ക്കും സംരക്ഷണം ഉണ്ടാകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയതായി മാര്‍ ആലഞ്ചേരി പറഞ്ഞു.

ക്രൈസ്തവ സഭയുടെയും കേരളത്തിലെ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നെന്ന് മാര്‍ ആലഞ്ചേരി വ്യക്തമാക്കി. കര്‍ഷകരുടെ ആവശ്യങ്ങള്‍, തീരദേശവാസികളുടെ ആശങ്കകള്‍, മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ പ്രത്യേകമായ പ്രശ്‌നങ്ങള്‍ തുടങ്ങിയവ ചര്‍ച്ചചെയ്തു. പാവപ്പെട്ടവരില്‍ പാവങ്ങളായവരുടെ സംവരണവും ദളിത്‌ക്രൈസ്തവരുടെ സംവരണവും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു. പ്രശ്‌നങ്ങള്‍ തുറന്നമനസോടെയാണ് പ്രധാനമന്ത്രി കേട്ടതെന്ന് മാര്‍ ആലഞ്ചേരി പറഞ്ഞു. മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച കാര്യം പ്രധാനമന്ത്രി പരാമര്‍ശിച്ചതായി മാര്‍ ആലഞ്ചേരി പറഞ്ഞു.

സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി, സീറോമലങ്കര സഭാ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് കതോലിക്ക ബാവ, ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, ആര്‍ച്ചുബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, മാര്‍ ഔറിന്‍ കുര്യാക്കോസ് മെത്രാപ്പോലീത്ത, കുര്യാക്കോസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത എന്നിവരായിരുന്നു പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?