Follow Us On

07

February

2025

Friday

‘ഞാന്‍ നിശബ്ദനായ കാഴ്ചക്കാരനല്ല’

‘ഞാന്‍ നിശബ്ദനായ  കാഴ്ചക്കാരനല്ല’

ചെന്നൈ: ദരിദ്രരും ചൂഷിതരുമായ ജനങ്ങള്‍ക്കുവേണ്ടി പോരാടി ജീവന്‍ ഹോമിച്ച ഫാ. സ്റ്റാന്‍ സ്വാമിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി തയാറാക്കിയ ‘ഞാന്‍ ഒരു നിശബ്ദനായ കാഴ്ചക്കാരനല്ല’ എന്ന നാടകം ലയോള കോളജില്‍ അരങ്ങേറി. ഫാ. സ്റ്റാന്‍ സ്വാമിയുടെ 86-ാമത് ജന്മദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഒര്‍മ്മയാചരണത്തിലാണ് നാടകം അരങ്ങേറിയത്. കോളജിലെ വിദ്യാര്‍ത്ഥികളടക്കം 500 ലധികം പേര്‍ ചടങ്ങില്‍ പങ്കെടുത്തു.

മധുരൈ അതിരൂപതയും ജെസ്യൂട്ട് സഭാംഗങ്ങളും മറ്റ് കത്തോലിക്ക ഗ്രൂപ്പുകളും ചേര്‍ന്നാണ് നാടകം അവതരിപ്പിച്ചത്. വൈദികരും സന്യാസിനികളും വിദ്യാര്‍ത്ഥികളും നാടകത്തില്‍ അഭിനയിച്ചു. തമിഴ്‌നാട്ടില്‍ 12 ലധികം വേദികളില്‍ അത് അരങ്ങേറിക്കഴിഞ്ഞു. ഫാ. സ്റ്റാനിന്റ ആശയങ്ങളും ത്യാഗങ്ങളും ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്ന് മുന്‍ മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ. ചന്ദ്രു തന്റെ പ്രസംഗത്തില്‍ പറഞ്ഞു. സാധാരണ മരണശേഷം ഒരാളെ സംസ്‌ക്കരിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഫാ. സ്റ്റാന്‍ സ്വാമി വിതയ്ക്കപ്പെടുകയാണ് ചെയ്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

തമിഴ്‌നാട്ടില്‍ ജനിച്ച ഫാ. സ്റ്റാന്‍ എല്ലാ അതിര്‍വരമ്പുകളും ഭേദിച്ചുകൊണ്ട് ജാര്‍ഖണ്ഡിലെ ചൂഷിതരായ ആദിവാസി സമൂഹത്തിന്റെ അവകാശങ്ങള്‍ക്കായി പോരാടി. തമിഴ്‌നാട് എന്തെങ്കിലും അവാര്‍ഡ് ഏര്‍പ്പെടുത്തുന്നുണ്ടെങ്കില്‍ അത് ആദ്യം അദ്ദേഹത്തിന് നല്‍കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫാ. സ്റ്റാനിന്റെ കാലടികള്‍ പിന്തുടരുവാന്‍ യുവാക്കളെ പ്രചോദിപ്പിക്കുന്നതിന് ഉതകുന്നതായിരുന്നു അദ്ദേഹത്തിന്റെ ഓര്‍മ്മയാചരണമെന്നും അദ്ദേഹം പറഞ്ഞു.
താന്‍ നേരത്തെ ഫാ. സ്റ്റാനിനെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തെക്കുറിച്ച് വ്യക്തമായി അറിയുന്നത് ഈ നാടകട്രൂപ്പിന്റെ ഭാഗമായപ്പോഴാണെന്ന് നാടകത്തില്‍ അഭിനയച്ച സിസ്റ്റര്‍ ബെനിറ്റ രായപ്പന്‍ പറഞ്ഞു. പാവപ്പെട്ടവര്‍ക്കും ചൂഷിതര്‍ക്കുംവേണ്ടി കൂടുതല്‍ പ്രവര്‍ത്തിക്കുവന്‍ ഇത് തനിക്ക് പ്രചോദനമായി എന്നും സിസ്റ്റര്‍ പറഞ്ഞു.

ഫാ. സ്റ്റാന്‍ ആദിവാസി സമൂഹങ്ങളെ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കിയെന്നും അതാണ് കോര്‍പറേറ്റുകളെയും ഭരണകൂടത്തെയും അദ്ദേഹത്തിനെതിരാക്കിയതെന്നും നാടകം കണ്ട മുന്‍ മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഹരിപരന്ദാമന്‍ അഭിപ്രായപ്പെട്ടു.
ജനങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും ചൂഷിതരെയും ആദിവാസികളെയും അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവത്ക്കരിക്കുകയുമാണ് നാടകത്തിന്റെ ലക്ഷ്യമെന്ന് നാടകത്തില്‍ മുഖ്യറോള്‍ അഭിനയിച്ച ഫാ. ബ്രിട്ടോ വിന്‍സന്റ് പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?