Follow Us On

07

February

2025

Friday

ഛത്തീസ്ഗഡില്‍ 10 ക്രൈസ്തവര്‍ ജയില്‍ മോചിതരായി

ഛത്തീസ്ഗഡില്‍ 10 ക്രൈസ്തവര്‍ ജയില്‍ മോചിതരായി

റായ്പൂര്‍: ഛത്തീസ്ഗഡിലെ നാരായണപുര ജില്ലയില്‍ ജനുവരി മുതല്‍ ജയിലിലടയ്ക്കപ്പെട്ട പ്രൊട്ടസ്റ്റ്ന്റ് സഭാനേതാക്കളായ പത്ത് പേര്‍ക്ക് ബിലാസ്പൂര്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജൂഡീഷ്യറിയുടെ തീരുമാനം ധീരമാണെന്നും മതമൗലികവാദികളില്‍ നിന്നുള്ള സമ്മര്‍ദംകൊണ്ടാണ് അവര്‍ ജയിലിലടയ്ക്കപ്പെട്ടതെന്നും റായ്പൂര്‍ ആര്‍ച്ചുബിഷപ് വിക്ടര്‍ താക്കൂര്‍ പറഞ്ഞു. ഇലക്ഷന്റെ പശ്ചാത്തലത്തില്‍ ന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്തുവാനുള്ള വര്‍ഗീയപരമായ കാമ്പെയിനായിരുന്നു ഇതെന്നും അദ്ദേഹം ആരോപിച്ചു.

അറസ്റ്റ് ചെയ്‌പ്പെട്ട ക്രൈസ്തവര്‍ക്കെതിരെയുള്ളത് കെട്ടിച്ചമച്ച കേസാണെന്ന് അവര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ സോണ്‍ സിംഗ് വാദിച്ചു. അവര്‍ക്കെതിരെ കലാപം, മാരകായുധങ്ങള്‍ സൂക്ഷിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ആരോപിച്ചിരുന്നത്. കുറ്റം ചെയ്തുവെന്ന് തെളിഞ്ഞാല്‍ 10 വര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റമായിരുന്നു അവരുടെ മേല്‍ ആരോപിച്ചിരുന്നത്.

ജനുവരി ആദ്യത്തെ ആഴ്ചയാണ് 10 പേരെയും അറസ്റ്റ് ചെയ്തത്. നാരായണപുരയിലുള്ള പരമ്പരാഗതമായ വിശ്വാസം പുലര്‍ത്തുന്നവരും ക്രൈസ്തവരും തമ്മില്‍ ജനുവരിയിലാണ് സംഘര്‍ഷമുണ്ടായത്. നാരായണപുരയിലെ 18 വില്ലേജുകളിലും കൊണ്ടാഗോണ്‍ ജില്ലയിലെ 15 ജില്ലകളിലും അക്രമം പടരുകയായിരുന്നു.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?