Follow Us On

21

April

2025

Monday

മണിപ്പൂരില്‍ സ്ഥിതി ഗുരുതരം; സമാധാനത്തിനായി ബിഷപ്പുമാരുടെ ആഹ്വാനം

മണിപ്പൂരില്‍ സ്ഥിതി ഗുരുതരം; സമാധാനത്തിനായി ബിഷപ്പുമാരുടെ ആഹ്വാനം

ഗുവഹത്തി: മണിപ്പൂരില്‍ ആക്രമം നടത്തുന്ന എല്ലാ വിഭാഗങ്ങളും അക്രമത്തില്‍ നിന്ന് പിന്തിരിയണമെന്നും സമാധാനത്തിനായി പ്രവര്‍ത്തിക്കണമെന്നും അഭ്യര്‍ത്ഥിച്ച് നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ റീജണ്‍ ബിഷപ്സ് കൗണ്‍സില്‍. അക്രമം ഒന്നിനുമുള്ള ശാശ്വതമായ പരിഹാരമല്ലെന്നും അക്രമം എപ്പോഴും കൂടുതല്‍ അക്രമത്തിലേക്ക് നയിക്കുമെന്നും നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ റീജണല്‍ ബിഷപ്സ് കൗണ്‍സില്‍ പ്രസിഡന്റായ ആര്‍ച്ചുബിഷപ് ജോണ്‍ മൂലച്ചിറ പറഞ്ഞു. മണിപ്പൂരില്‍ ഇപ്പോള്‍ നടക്കുന്നത് ദുഃഖകരവും ഭയപ്പെടുത്തുന്നതുമായ കാര്യങ്ങളാ ണെന്നും അത് നമ്മുടെ യഥാര്‍ത്ഥ സ്വത്വമല്ല വെളിപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നൂറ്റാണ്ടുകളായി വിവിധ വിഭാഗങ്ങളിലുള്ള ജനങ്ങള്‍ സഹവര്‍ത്തിത്വത്തോടെ ജീവിച്ച നാടാണ് മണിപ്പൂരെന്നും അപവാദപ്രചരണങ്ങളുടെ പേരില്‍ ആ ഐക്യത്തിന് ഭംഗം വരാനിടയാ കരുതെന്നും ബിഷപ്സ് കൗണ്‍സില്‍ ആഹ്വാനം ചെയ്തു. അതേസമയം സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന മണിപ്പൂരിലെ ജനസംഖ്യയുടെ 41 ശതമാനം വരുന്ന ക്രൈസ്തവരെ ഉന്നംവച്ച് ആക്രമങ്ങളും പീഡനങ്ങളും അരങ്ങേറു ന്നതായുള്ള വാര്‍ത്തകളില്‍ ബംഗളൂരു ആര്‍ച്ചുബിഷപ് ഡോ. പീറ്റര്‍ മച്ചാഡോ ആശങ്ക പ്രകടിപ്പിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?