ന്യൂഡല്‍ഹി: ക്രൈസ്തവര്‍ക്കും ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കുമെതിരെ രാജ്യവ്യാപകമായി നടക്കുന്ന അക്രമസംഭവങ്ങള്‍ക്കു പിന്നില്‍ കേന്ദ്ര സര്‍ക്കാരുമായി ബന്ധമുള്ള സംഘടനകളാണെന്ന് ബംഗളൂരു ആര്‍ച്ചുബിഷപ് ഡോ. പീറ്റര്‍ മച്ചാഡോ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലെ ആരോപണങ്ങള്‍ തള്ളി തള്ളി കേന്ദ്ര സര്‍ക്കാര്‍ മറുപടി സമര്‍പ്പിച്ചതിനെ തുടര്‍ന്നു നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇത്തരം കേസുകളുടെ അന്വേഷണത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ വിശ്വാസമില്ലെന്നും അതിനാല്‍ അക്രമസംഭവങ്ങളെക്കുറിച്ച് അന്വേഷിക്കുവാന്‍ റിട്ടയേര്‍ഡ് ജഡ്ജിയുടെ അധ്യക്ഷതയില്‍ സുപ്രീംകോടതി പ്രത്യേക സമിതിയെ നിയോഗിക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. കേസുകളുടെ അന്വേഷണച്ചുമതല വഹിക്കാന്‍ മികവുറ്റ ഒരു പോലീസ് ഉദ്യോഗസ്ഥനെ നിയോഗിക്കാനുള്ള അധികാരം സമിതിക്കു നല്‍കണമെന്നും ആവശ്യപ്പെട്ടു. മതപരിവര്‍ത്തന നിരോധന നിയമഭേദഗതി വന്നതോടെ പല സംസ്ഥാനങ്ങളിലും അക്രമങ്ങള്‍ പെരുകിയിരിക്കുകയാണ്. ഈ അക്രമങ്ങളെല്ലാം കൃത്യമായ ആസൂത്രണങ്ങളോടെ നടക്കുന്നവയാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
Leave a Comment
Your email address will not be published. Required fields are marked with *