Follow Us On

18

March

2025

Tuesday

മണിപ്പൂരിലെ ജനജീവിതം സുഗമമാക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണം: മാര്‍ ക്ലിമീസ് കാതോലിക്കാ ബാവ

മണിപ്പൂരിലെ ജനജീവിതം സുഗമമാക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണം: മാര്‍ ക്ലിമീസ് കാതോലിക്കാ ബാവ

തിരുവനന്തപുരം:  മണിപ്പൂരിലെ സംഘര്‍ഷ ങ്ങള്‍ ഇല്ലാതാക്കാനും ജനജീവിതം സുഗമമാ ക്കാനും  മണിപ്പൂര്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് കെസിബിസി പ്രസിഡന്റ് മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍  മാര്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവ ആവശ്യപ്പെട്ടു. മനുഷ്യര്‍ ജീവന്‍ ഭയന്ന് പലായനം ചെയ്യുന്നു. വൈദികര്‍ ഉള്‍പ്പെടെ ആക്രമിക്ക പ്പെടുന്നു. ക്രൈസ്തവ സമൂഹം ഭയാശങ്കക ളോടെയാണ് ഈ ആക്രമണങ്ങളെ കാണുന്നത്. വിവിധ വിഭാഗങ്ങള്‍ തമ്മില്‍ സമാധാനവും സഹവര്‍ത്തിത്വവും പുലരുന്ന നടപടികളാണ് കൈക്കൊള്ളേണ്ടത്. ഒരു വിഭാഗത്തിന്റെ അവകാശങ്ങള്‍ കവര്‍ന്നെടുത്ത് മറ്റൊരു വിഭാഗത്തിന് നല്‍കുന്നത് നീതി നിര്‍വഹണ മാകില്ലെന്ന് കാതോലിക്കാ ബാവ പറഞ്ഞു.

എല്ലാ വിഭാഗം ജനങ്ങള്‍ക്കും നീതി ലഭിക്കും എന്ന അവസ്ഥയുണ്ടായാലേ ഭരണവ്യവസ്ഥയോട് വിശ്വാസവും അതുവഴി സമാധാനവും ഉണ്ടാകൂ. ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് അതിനു വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. മണിപ്പൂരിന്റെ മണ്ണില്‍ നിന്ന് പരസ്പര വിദ്വേഷവും കാലുഷ്യവും തുടച്ചുമാറ്റുന്ന നടപടികളാണ് സമാധാനം കാംക്ഷിക്കുന്ന സമൂഹം പ്രതീക്ഷിക്കുന്നത്. കലാപങ്ങളില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നതായും മാര്‍ ക്ലിമീസ് ബാവ പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?