Follow Us On

24

November

2024

Sunday

മരിയഭക്തി വളർത്താൻ ഫിലിപ്പൈൻസിൽ സാന്ത്വന നാഥയുടെ തിരുസ്വരൂപ പ്രയാണം

മരിയഭക്തി വളർത്താൻ ഫിലിപ്പൈൻസിൽ സാന്ത്വന നാഥയുടെ തിരുസ്വരൂപ പ്രയാണം

മനില: മരിയൻ വണക്കത്തിനായി തിരുസഭ സമർപ്പിച്ചിരിക്കുന്ന മേയ് മാസത്തിൽ, സാന്ത്വന നാഥയുടെ വിശേഷാൽ തിരുസ്വരൂപ പ്രയാണം സംഘടിപ്പിച്ച് ഫിലിപ്പൈൻസിലെ സഭ. മനിലയുടെ ഏറ്റവും പുരാതന ദൈവാലയം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇൻട്രാമുറോസിലെ സെന്റ് അഗസ്റ്റിൻ തീർത്ഥാടനകേന്ദ്രമാണ് തിരുസ്വരൂപ പ്രയാണത്തിന് നേതൃത്വം വഹിക്കുന്നത്. കഴിഞ്ഞദിവസം മരിയൻ പ്രയാണത്തിനുള്ള തിരുരൂപം കൂദാശ ചെയ്ത് കൈമാറി.

ദൈവമാതാവിനോടുള്ള ഭക്തി കൂടുതലായി വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ‘പെരിഗ്രിനേഷൻ മരിയേ’ എന്ന അല്ലെങ്കിൽ മേരിയുടെ തീർത്ഥാടനം എന്ന് പേരിൽ ഈ തീർത്ഥാടനം നടത്തുന്നതെന്ന് സെന്റ് അഗസ്റ്റിൻ തീർത്ഥാടനകേന്ദ്രം റെക്ടർ ഫാ. എഡ്വിൻ ഹാരി പറഞ്ഞു. ദ്വീപസമൂഹങ്ങളിൽ ഉൾപ്പെടെയുള്ള ഇടവകകളിലൂടെ ക്രമീകരിക്കുന്ന മരിയൻ പ്രയാണം സകല ജനത്തിനും സ്വാന്ത്വന സ്പർശമേകുമെന്ന് സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു.

പ്രസ്തുത പ്രയാണത്തിലൂടെ, മനില അതിരൂപതയിൽ മാത്രമല്ല രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിലുള്ള പ്രാദേശിക സമൂഹങ്ങളെയും സാന്ത്വനനാഥ സ്പർശിക്കുമെന്നും ഫാ. എഡ്വിൻ ഹാരി കൂട്ടിച്ചേർത്തു. ‘നൂറ്റാണ്ടുകളായി ഇൻട്രാമുറോസ് നിവാസികളുടെ വിശ്വാസജീവിതം ശക്തിപ്പെടുത്തുന്ന, സാന്ത്വന നാഥയോടുള്ള ചരിത്രപരമായ ഭക്തി കൂടുതൽ ആളുകൾക്ക് പകർന്നു നൽകണമെന്ന ആഗ്രഹവും ഈ മരിയൻ പ്രയാണത്തിന് പ്രചോദനമാണ്.’

സെന്റ് അഗസ്റ്റിൻ തീർത്ഥാടന കേന്ദ്രത്തിന്റെ നേതൃത്വത്തിലുള്ള കൂട്ടായ്മയായ ‘ഔർ ലേഡി ഓഫ് കൺസോലേഷൻ ഓഫ് ദ ഗിർഡൽ’ പ്രവർത്തിക്കുന്ന ഇടവകകളിൽ മാത്രമല്ല, അമ്മയുടെ സാന്നിധ്യം അഭ്യർത്ഥിച്ച എല്ലാ ദൈവാലയങ്ങളും മരിയൻ പ്രയാണത്തിന് വേദിയാകും. ഇൻട്രാമുറോസിലെ സെന്റ് അഗസ്റ്റിൻസ് ദൈവാലയം 2000ലാണ് തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടത്. ഏഷ്യയിൽ ഏറ്റവുമധികം കത്തോലിക്കരുള്ള രാജ്യമായ ഫിലിപ്പീൻസിലെ ഏറ്റവും പ്രശസ്തമായ തീർത്ഥടകേന്ദ്രമായ ഇവിടെ ഓരോ വർഷവും പതിനായിരങ്ങളാണ് പ്രാർത്ഥനയ്ക്ക് എത്തുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?