Follow Us On

24

November

2024

Sunday

ഈശോയുടെ കഥകൾ പറഞ്ഞ് ഇൻസ്റ്റഗ്രാം താരമായി മൂന്നു വയസുകാരി ഇസബൽ! 

സച്ചിൻ എട്ടിയിൽ

ഈശോയുടെ കഥകൾ പറഞ്ഞ് ഇൻസ്റ്റഗ്രാം താരമായി മൂന്നു വയസുകാരി ഇസബൽ! 

ഈശോയെ കുറിച്ചും വിശുദ്ധരെ കുറിച്ചും പങ്കുവെക്കുന്ന ഇൻസ്റ്റഗ്രാം റീലുകളിലൂടെ താരമാകുകയാണ് മൂന്നു വയസുകാരി ഇസബൽ എബ്രഹാം ആൽബിൻ. ഒരുപക്ഷേ, ഈ പേര് കേട്ടിട്ടുണ്ടാവില്ലെങ്കിലും ഈ കൊച്ചുമിടുക്കിയുടെ റീലുകൾ നിങ്ങളിൽ പലരും കണ്ടിട്ടുണ്ടാവും, കൗതുകത്തോടെ കേട്ടിരുന്നിട്ടുണ്ടാകും. ഇക്കഴിഞ്ഞ വലിയനോമ്പ് ദിനങ്ങളിൽ കുരിശിന്റെ വഴിയുടെ ഭാഗങ്ങൾ കൊഞ്ചലോടെ പറഞ്ഞ് വാട്‌സ്അപ്പ് ഉൾപ്പെടെയുള്ള നവമാധ്യമങ്ങളിൽ തരംഗമായ ആ കുഞ്ഞില്ലേ, അവൾതന്നെ ഈ ഇസബൽ!

ഒന്നുകൂടി അറിഞ്ഞോ, അരലക്ഷത്തിൽപ്പരം ഫോളോവേഴ്‌സുള്ള ഇൻസ്റ്റഗ്രാം പേജിന്റെ ഉടമയാണ് അക്ഷരങ്ങൾ കൂട്ടിപ്പറഞ്ഞുതുടങ്ങുന്ന ഈ മൂന്നു വയസുകാരി! ഖത്തറിൽ ഐ.ടി മേഖലയിൽ ജോലി ചെയ്യുന്ന ആൽബിൻ എബ്രഹാം- റോസ്‌മോൾ വർഗീസ് ദമ്പതികളുടെ മകളാണ് ഈ കൊച്ചുമിടുക്കി. അവൾ ജനിച്ച ദിവസംതന്നെയാണ് അവളുടെ പേരിൽ മാതാപിതാക്കൾ ഇൻസ്റ്റഗ്രാം പേജ് ആരംഭിച്ചത്. കഥകൾ രസകരമായി പറയാനുള്ള മകളുടെ കഴിവ് തിരിച്ചറിഞ്ഞ മാതാപിതാക്കൾ പിന്നീടിങ്ങോട്ട് ചിത്രങ്ങളും ചെറിയ വീഡിയോകളും പേജിൽ പോസ്റ്റ് ചെയ്യാൻ തുടങ്ങുകയായിരുന്നു.

https://instagram.com/izabel_abraham_albin?igshid=NTc4MTIwNjQ2YQ==

ഈ വർഷം കുരിശിന്റെ വഴിയുടെ ഭാഗങ്ങൾ ചെറിയ കൊഞ്ചലോടെ വിവരിക്കുന്ന വീഡിയോയാണ് ഇസബലിന്റെ പ്രശസ്തയാക്കിയത്. ഇൻസ്റ്റഗ്രാമിൽ ഇതിനകം 1,29000 കാഴ്ചക്കാരെ നേടിയ പ്രസ്തുത റീൽ വാട്‌സ്ആപ്പ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയയിൽ കണ്ടവരുടെ എണ്ണം അതിന്റെ പല മടങ്ങുവരും. വിശുദ്ധവാരത്തിൽ ഓശാന ഞായറാഴ്ചയെയും പെസഹാ വ്യാഴത്തെയും ഈസ്റ്ററിനെയും കുറിച്ച് ഇസബൽ ചെയ്ത വീഡിയോകൾക്കും ഗംഭീര പ്രതികരണങ്ങളാണ് ലഭിച്ചത്.

വിശുദ്ധ അൽഫോൻസാമ്മയെ കുറിച്ച് ഇസബൽ ചെയ്ത വീഡിയോയ്ക്ക് ഇതുവരെ 50,000 മുകളിൽ ലൈക്കുകൾ ലഭിച്ചുകഴിഞ്ഞു. അൽഫോൻസാ എന്നത് തന്റെ മാമ്മോദീസ പേരാണെന്നും അൽഫോൻസാമ്മയുടെ ജന്മദേശം ഭരണങ്ങാനമാണെന്നും അൽഫോൻസാമ്മ ഇന്ത്യയിലെ ആദ്യത്തെ വിശുദ്ധയാണെന്നും വീഡിയോയിൽ കുഞ്ഞ് ഇസബൽ പറയുന്നു. ഇതോടൊപ്പം സിനിമാ ഡയലോഗുകൾ പറയുന്ന റീൽസ് ഒരുക്കുന്നതിലും മിടുക്കിയാണവൾ. 70 ലക്ഷത്തിൽപ്പരം കാഴ്ചക്കാരെ വരെ നേടിയ റീൽസും ഈ കൊച്ചു മിടുക്കി ചെയ്തിട്ടുണ്ട്.

വിശുദ്ധ സെബസ്ത്യാനോസിനെ കുറിച്ച് ചെയ്ത പുതിയ വീഡിയോയും അതിവേഗം പ്രചരിക്കുകയാണ്. ഈയാഴ്ചയാണ് ഇസബല്ലിന്റെ പേജിലെ ഫോളോവേഴ്‌സിന്റെ എണ്ണം 50,000 പിന്നിട്ടത്. ആ സന്തോഷം കേക്ക് മുറിച്ചാണ് ഇസബെല്ലും മാതാപിതാക്കളും ആഘോഷിച്ചത്. സാമൂഹ്യ മാധ്യമത്തിലൂടെ ഈശോയെ മകൾ പങ്കുവെക്കുന്നത് ലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തുന്നതിൽ ആൽബിനും റോസ് മോളും വലിയ സന്തോഷത്തിലാണ്. പ്രത്യാശ പകരുന്ന സമാനമായ വീഡിയോകൾ കൂടുതലായി പങ്കുവെക്കാനുളള ഒരുക്കത്തിലാണ് ഈ കുടുംബം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?