Follow Us On

16

September

2025

Tuesday

വനപാലര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം

വനപാലര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം

കാഞ്ഞിരപ്പള്ളി: കണമലയില്‍ കാട്ടുപോത്തിന്റെ ആക്രമത്തില്‍ രണ്ടു മനുഷ്യജീവനുകള്‍ നഷ്ടപ്പെട്ടതില്‍ വനംവകുപ്പിനും വനപാല കര്‍ക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടു ക്കണമെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യാ കണ്‍വീനര്‍ ഷെവലിയര്‍ അഡ്വ.വി.സി സെബാസ്റ്റ്യന്‍.

വന്യജീവികളെ വനത്തിനുള്ളില്‍ സംരക്ഷിക്കു വാനുള്ള ഉത്തരവാദിത്വം വനംവകുപ്പിനുണ്ട്. വന്യമൃഗങ്ങള്‍ കൃഷിഭൂമിയിലിറങ്ങി മനുഷ്യനെ അക്രമിച്ച് കൊലപ്പെടുത്തുമ്പോള്‍ വനനിയമങ്ങളും ന്യായീകരണങ്ങളുമായി ജനപ്രതിനിധികളും ഭരണ ഉദ്യോഗസ്ഥവര്‍ഗവും നീങ്ങിയാല്‍ ജനങ്ങള്‍ നിയമം കൈയിലെടുക്കുന്ന സാഹചര്യമൊരുങ്ങും.

സ്വന്തം കൃഷിഭൂമിയില്‍ മനുഷ്യര്‍ കൊല്ലപ്പെടുമ്പോഴും മൃഗങ്ങള്‍ക്കുവേണ്ടി നിലകൊ ള്ളുന്ന രാഷ്ട്രീയ നേതൃത്വങ്ങളും നീതിപീഠങ്ങളും നാളുകളായി തുടരുന്ന നീതിനിഷേധവും നിസംഗ തയും നിഷ്‌ക്രിയത്വവും അവസാനിപ്പി ക്കുന്നില്ലെങ്കില്‍ മൃഗങ്ങളുടെ മനുഷ്യവേട്ട ആവര്‍ത്തിക്കപ്പെടുകയും അനേകരുടെ ജീവനെടുക്കുകയും ചെയ്യും. മനുഷ്യജീവന് ഹാനികരമാകുന്നതിനെ കൊല്ലാന്‍ നിയമമുള്ള നാട്ടില്‍ ഇതിനുള്ള സാഹചര്യം സര്‍ക്കാര്‍ സൃഷ്ടിക്കരുതെന്നും വി.സി സെബാസ്റ്റ്യന്‍ പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?